എന്തു പറഞ്ഞാലും തെറി വിളി; മമ്മൂട്ടി ആരാധകരെ കൊണ്ട് പൊറുതിമുട്ടി അജു വര്‍ഗീസ്

അജു വര്‍ഗീസ് എന്തു ഷെയര്‍ ചെയ്താലും ഇപ്പോള്‍ മമ്മൂട്ടി ആരാധകരുടെ സൈബര്‍ ആക്രമണമാണ്. ആട് 2 സിനിമയെപറ്റി ഇടുന്ന പോസ്റ്റുകള്‍ക്കു നേരെയാണ് മമ്മൂട്ടി ആരാധകരുടെ സൈബര്‍ ഏറ്റവുമധികം നടക്കുന്നത്. അഭിനയിക്കാത്ത സിനിമയാണെങ്കില്‍ പോലും സുഹൃത്തുക്കളുടെ ചിത്രങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കുന്ന താരമാണ് അജു വര്‍ഗീസ്.

തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ സിനിമയെ പിന്തുണയ്ക്കുന്ന പോസ്റ്റുകളുമായി അജു എത്താറുമുണ്ട്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ജയസൂര്യ ചിത്രം ആട് 2 വും അജു ഇതേപോലെ ഒരോദിവസവും പ്രമോട്ട് ചെയ്തതാണ് മമ്മൂട്ടി ആരാധകരെ ചെടിപ്പിച്ചിരിക്കുന്നത്. . ആടിന്റെ ആദ്യ ഭാഗത്തിലും രണ്ടാം ഭാഗത്തിലും അതിഥിവേഷത്തില്‍ അജു എത്തുന്നുണ്ട്. എന്നാല്‍ പ്രമോഷന്‍ അധികമൊന്നും വേണ്ടെന്ന് ചൂണ്ടിക്കാട്ടി മറ്റുചില ആരാധകര്‍ അജുവിനെതിരെ രംഗത്തെത്തി. കുറച്ചുപേര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ അസഭ്യവര്‍ഷവും തുടങ്ങിയിട്ടുണ്ട്.