'ഏജന്റ് ബുഡാപെസ്റ്റ്', ചിത്രീകരണ വീഡിയോ പങ്കുവെച്ച് മമ്മൂട്ടി, വൈറല്‍

അഖില്‍ അക്കിനേനിയുടെ തെലുങ്ക് ചിത്രം ‘ഏജന്റി’ലെ മമ്മൂട്ടിയുടെ പ്രകടനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുടെ പോസ്റ്ററുകളും മമ്മൂട്ടിയുടെ ഏജന്റ് ലുക്കും ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഹംഗറിയിലെ ബുഡപെസ്റ്റില്‍ നടക്കുന്ന ഏജന്റന്റെ ചിത്രീകരണ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.

‘ഏജന്റ് ബുഡാപെസ്റ്റ്’ എന്നാണ് വീഡിയോയില്‍ കുറിച്ചത്. തീയും പുകയുമൊക്കെയായി ഒരു യുദ്ധസമാന അന്തരീക്ഷമാണ് ദൃശ്യങ്ങളില്‍. ഇതിനിടയിലൂടെ നടന്നുവരുന്ന മമ്മൂട്ടിയേയും കാണാം. ഏപ്രില്‍ 28നാണ് ഏജന്റ് റിലീസിനെത്തുക. ‘യാത്ര’യ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനിക്കുന്ന ചിത്രമാണിത്.

Read more


യൂലിന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. മിലിറ്ററി ഓഫീസറായ മഹാദേവനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുക. സ്‌പൈ ആക്ഷന്‍ ത്രില്ലറാണ് ചിത്രം. തെലുങ്കിനു പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ സിനിമയായി പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറക്കാര്‍ പദ്ധതിയിടുന്നത്.
ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് സുരേന്ദര്‍ റെഡ്ഡിയാണ്. നവാഗതയായ സാക്ഷി വൈദ്യയാണ് നായിക. ഹിപ് ഹോപ്പ് തമിഴന്‍ സംഗീത സംവിധാനം നിര്‍വഹിക്കും. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് രാകുല്‍ ഹെരിയനും എഡിറ്റ് നവീന്‍ നൂലിയുമാണ്. ഹൈദരാബാദ്, ഡല്‍ഹി, ഹംഗറി എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്‌മം സുങ്കരയാണ് നിര്‍മ്മിക്കുന്നത്.