നടി വിഷ്ണു പ്രിയ വിവാഹിതയായി; ചിത്രങ്ങള്‍

യുവനടി വിഷ്ണു പ്രിയ വിവാഹിതയായി. നിര്‍മ്മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. ആലപ്പുഴ കാംലറ്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചു നടന്ന വിവാഹം ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. തിരുവനന്തപുരത്ത് അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് 29ന് വിവാഹ വിരുന്നു നടക്കും.

2007ല്‍ ദിലീപ് നായകനായെത്തിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണുപ്രിയ സിനിമയിലെത്തുന്നത്. പിന്നീട് പുറത്തിറങ്ങിയ കേരളോത്സവം, പെണ്‍പട്ടണം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് വിഷ്ണു പ്രിയ ശ്രദ്ധിക്കപ്പെടുന്നത്. നാങ്ക എന്ന ചിത്രത്തിലൂടെ തമിഴിയിലും വിഷ്ണു പ്രിയ വേഷമിട്ടിട്ടുണ്ട്.

vishnu priya

vishnu priya

നര്‍ത്തകി കൂടിയായ വിഷ്ണുപ്രിയ റിയാലിറ്റി ഷോകളിലും അവാര്‍ഡ് നിശകളിലും സീരിയലുകളിലും സജീവ സാിനിധ്യമാണ്.

vishnu priya

vishnu priya