ബോളിവുഡ് നടി വിദ്യ സിന്‍ഹ അന്തരിച്ചു

ബോളിവുഡ് താരം വിദ്യ സിന്‍ഹ (71) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നില നിര്‍ത്തിയ താരത്തിന്റെ അവസ്ഥ ബുധനാഴ്ച വൈകുന്നേരത്തോടെ വഷളാവുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം.

Vidya Sinha

1974ലാണ് ‘രാജ കാക’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് ‘രജ്‌നിഗന്ധ’ എന്ന ചിത്രത്തിലും അഭിനയിച്ചു. ‘ഛോട്ടി സി ബാത്ത്’, ‘ഇന്‍കാര്‍’, ‘പതി, പത്‌നി ഔര്‍ വോ’, ‘സഫേദ് ജൂട്ട്’, എന്നിങ്ങനെ 198- ഓളം ചിത്രങ്ങളില്‍ വേഷമിട്ടു. പിന്നീട് അഭിനയ രംഗത്ത് നിന്നും വിട്ട നിന്ന താരം സല്‍മാന്‍ ചിത്രം ‘ബോഡിഗാര്‍ഡി’ലൂടെ അഭിനയ രംഗത്ത് തിരിച്ചെത്തി.

‘ഹാര്‍ ജീത്ത്’, ‘ഖുബൂല്‍ ഹേ’, ‘ഇഷ്‌ക് കാ രംഗ് സഫേദ്’, ‘ചന്ദ്ര നന്ദിനി’, ‘കുല്‍ഫി കുമാര്‍ ബാജേവാല’ എന്നിങ്ങനെ നിരവധി ടെലിവിഷന്‍ സീരിയലുകളിലും താരം അഭനിയിച്ചു. ഭര്‍ത്താവ് വെങ്കിടേശ്വര അയ്യര്‍, മകള്‍ ജാന്‍വി.