നടി ഭാമയ്ക്ക് മാംഗല്യം; വിവാഹം ജനുവരിയില്‍

നടി ഭാമ വിവാഹിതയാകുന്നു. കുടുംബ സുഹൃത്തും ദുബായിയില്‍ ബിസിനസുകാരനുമായ അരുണ്‍ ജഗദീശാണ് വരന്‍. കുടുംബങ്ങള്‍ തമ്മില്‍ നേരത്തെ അറിയാമായിരുന്നുവെങ്കിലും വിവാഹം അപ്രതീക്ഷിതമായി തീരുമാനിച്ചതാണെന്ന് വനിതയുമായുള്ള അഭിമുഖത്തില്‍ ഭാമ പറഞ്ഞു.

വീട്ടുകാര്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ഇരുവരും വിവാഹ മോതിരം കൈമാറി. അടുത്ത വര്‍ഷം ജനുവരിയില്‍ ഇരുവരും വിവാഹിതാകും. കൊച്ചിയില്‍ താമസിക്കുന്ന അരുണ്‍ ജഗദീശ് വളര്‍ന്നതു കാനഡയിലാണ്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ്. കോട്ടയത്ത് വെച്ചായിരിക്കും വിവാഹം.

Read more

2007 ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍, സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ ഭാമ നായികയായി. 2016ല്‍ റിലീസ് ചെയ്ത “മറുപടി”യാണ് അവസാന ചിത്രം.