നടിയും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ചു

നടിയും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ചു. അന്ധേരി പ്രദേശത്തെ വസതിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ ഒരു മണിയോടെയാണ് മുംബൈ പോലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.

ഭർത്താവ് പരാഗ് ത്യാഗിയും മറ്റ് മൂന്ന് പേരും ചേർന്ന് ബെല്ലെവ്യൂ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും  പിന്നീട് മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചു.

2000 കളുടെ തുടക്കത്തിൽ ഹിറ്റായ ‘കാന്തലഗ’ എന്ന മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയാണ് ഷെഫാലി ജരിവാല കൂടുതൽ അറിയപ്പെടുന്നത്. ഈ ഗാനത്തിലൂടെയാണ് അവർക്ക് ‘കാന്ത ലഗ ഗേൾ’ എന്ന പദവി ലഭിച്ചത്. ബിഗ് ബോസ് 13 സീസണും നടിയെ താരപദവിയിലേക്ക് ഉയർത്തി.

2004 ൽ ഷെഫാലി മീറ്റ് ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ സംഗീതജ്ഞൻ ഹർമീത് സിങ്ങിനെ വിവാഹം കഴിച്ചു, പക്ഷേ 2009 ൽ വേർപിരിഞ്ഞു. 2015 ൽ നടൻ പരാഗ് ത്യാഗിയെ വിവാഹം കഴിച്ചു.

Read more