ഗ്ലാമര്‍ ലുക്കില്‍ ഐശ്വര്യലക്ഷ്മി; ചിത്രങ്ങള്‍ വൈറല്‍

അഭിനയിച്ച സിനിമയെല്ലാം വിജയം, ഏതു കഥാപാത്രത്തെയും ഏല്‍പ്പിച്ചാല്‍ മനോഹരമായി അവതരിപ്പിച്ച് ഫലിപ്പിക്കാനുള്ള കഴിവ്. മലയാളത്തിന്റെ ഭാഗ്യനടി എന്ന വിശേഷണത്തിലേക്ക് ഐശ്വര്യലക്ഷ്മി നടന്നടുത്തത് വേഗത്തിലായിരുന്നു. ഇപ്പോഴിതാ ഐശ്വര്യയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഹോട്ട് ലുക്കിലാണ് ഐശ്വര്യ ചിത്രങ്ങളിലെത്തിയിരിക്കുന്നത്. തനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത വസ്ത്രങ്ങളാണെന്നും എന്നാല്‍ പിന്നെ ഇഷ്ടമാവുകയായിരുന്നുവെന്നും താരം പറയുന്നു. ചിത്രത്തിന് രസകരമായ കമന്റുകളാണ് ആരാധകര്‍ നല്‍കുന്നതും.

https://www.instagram.com/p/B9oilu9AV-Y/?utm_source=ig_web_copy_link

https://www.instagram.com/p/B9oCEkOgsRi/?utm_source=ig_web_copy_link

Read more

ഇപ്പോള്‍ തമിഴിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിരിക്കുകയാണ് ഐശ്വര്യ. വിശാല്‍ ചിത്രം ആക്ഷനായിരുന്നു ഐശ്വര്യയുടെ തമിഴ് അരങ്ങേറ്റ ചിത്രം. മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനിലാണ് ഐശ്വര്യ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.