ബാബുരാജ് ' വിശാലിനെ എടുത്ത് ചുമരിലേക്കെറിഞ്ഞു'; നടന് പരിക്ക്, വീഡിയോ

പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ വിശാലിന് പരിക്കേറ്റു്. ക്ലൈമാക്സിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ വില്ലനെ അവതരിപ്പിക്കുന്ന ബാബുരാജ് വിശാലിനെ എടുത്തെറിയുകയായിരുന്നു. റോപ്പില്‍ കെട്ടി ഉയര്‍ന്ന വിശാലിന്റെ തോള് ചുമരിലിടിക്കുകയായിരുന്നു. അതോടെ വിശാലിന് തോളിന് പരിക്കേറ്റു.

സെറ്റില്‍ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാല്‍ ഉടന്‍ തന്നെ വൈദ്യസഹായം നേടി. രണ്ട് ദിവസത്തെ വിശ്രമം ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. ശരവണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷന്‍ ഹൈദരാബാദ് ആണ്.

വിശാലിന്റെ 31-ാമത് ചലച്ചിത്രമാണിത്. ഈ മാസം ചിത്രീകരണം പൂര്‍ത്തിയാക്കി അടുത്ത മാസം റിലീസ് ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. വിശാലിന് പരിക്കേറ്റുവെങ്കിലും ചിത്രീകരണം മുടങ്ങിയിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.