കൊച്ചിയില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‌റെയും ഡയലോഗ് പറഞ്ഞ് കൈയടി നേടി സൂര്യ

പുതിയ ചിത്രം താനാ സേര്‍ന്ത കൂട്ടത്തിന്‌റെ കൊച്ചിയില്‍ നടന്ന പ്രചാരണ പരിപാടിയ്ക്കിടെ മലയാളത്തിന്‌റെ പ്രിയ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‌റെയും ഡയലോഗുകള്‍ പറഞ്ഞ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യ. മോഹന്‍ലാലിന്‌റെ പോ മോനേ ദിനേശാ, സവാരി ഗിരി ഗിരി, മമ്മൂട്ടിയുടെ വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ എന്നീ പ്രശസ്ത ഡയലോഗുകളാണ് താരം പറഞ്ഞത്.

സൂര്യയുടെ 35ാം ചിത്രമാണ് താനാ സേര്‍ന്ത കൂട്ടം. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായെത്തുന്നത്. രമ്യ കൃഷ്ണന്‍, സുരേഷ് മേനോന്‍, കെ.എസ്. രവി കുമാര്‍, ആര്‍.ജെ. ബാലാജി, ആനന്ദ് രാജ് തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ഹാസ്യതാരമായ സെന്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ ജനുവരി 12ന് തീയേറ്ററുകളിലെത്തും. ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടിലിടം നേടിക്കഴിഞ്ഞു.