നടന്‍ സുദേവ് നായര്‍ വിവാഹിതനായി; വധു അമര്‍ദീപ് കൗര്‍

നടന്‍ സുദേവ് നായര്‍ വിവാഹിതനായി. മോഡല്‍ അമര്‍ദീപ് കൗര്‍ ആണ് വധു. ഗുരുവായൂരില്‍ വച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഏറെക്കാലമായി പ്രണയത്തിലായിരുന്നു സുദീപും അമര്‍ദീപും.

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ സുദേവ് നായര്‍ മൈ ലൈഫ് പാര്‍ട്ണര്‍, അനാര്‍ക്കലി, എസ്ര, കായംകുളം കൊച്ചുണ്ണി, മാമാങ്കം, വണ്‍, ഭീഷ്മപര്‍വ്വം, പത്തൊന്‍പതാം നൂറ്റാണ്ട്, തുറമുഖം തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും സുഭദയുടെയും മകനായ സുദേവ് നായര്‍ മുംബൈയിലാണ് ജനിച്ച് വളര്‍ന്നത്. അറിയപ്പെടുന്ന മോഡലായ അമര്‍ദീപ് കൗര്‍ നിരവധി സൗന്ദര്യമത്സരങ്ങളിലെ വിജയികൂടിയാണ്.

Read more