കോണ്‍ഗ്രസ് നേതാവും നടിയുമായ അര്‍ച്ചന ഗൗതമിനെ എഐസിസി ആസ്ഥാനത്ത് അക്രമിച്ചതായി പരാതി. നടിക്കും പിതാവിനും നേരെയാണ് അക്രമമുണ്ടായത്. ഇവര്‍ പാര്‍ട്ടി ഓഫീസ് സന്ദര്‍ശിക്കുന്നതിനോട് വിയോജിപ്പുള്ള ചില പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നില്‍ എന്നാണ് സൂചന.
ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റം നടക്കുന്നതും തള്ളിയിടുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പാര്‍ട്ടി നേതൃത്വത്തെ കാണാന്‍ അനുമതി തേടി എഐസിസി ഓഫീസില്‍ എത്തിയതായിരുന്നു അര്‍ച്ചനയും പിതാവും.
വനിതാ സംവരണ നിയമം പാസാക്കിയതുമായി ബന്ധപ്പെട്ട് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി എന്നിവരെ സന്ദര്‍ശിക്കാനാണ് അര്‍ച്ചന അനുമതി തേടി എത്തിയത്.
View this post on InstagramRead more