നടന്‍ മുരളിയുടെ മാതാവ് ദേവകി അമ്മ അന്തരിച്ചു

നടന്‍ ഭരത് മുരളിയുടെ മാതാവായ ദേവകി അമ്മ അന്തരിച്ചു. 88 വയസ്സായിരുന്നു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കവേയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് കൊല്ലം കുടവട്ടൂര്‍ ഹരി സദനത്തില്‍ നടക്കും.

2009 ഓഗസ്റ്റ് 6നാണ് നടന്‍ മുരളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. അദ്ദേഹം വിടവാങ്ങി 14 വര്‍ഷത്തിന് ശേഷമാണ് അമ്മയും യാത്രയാകുന്നത്.

Read more

തന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു അമ്മ ദേവകിയെന്ന് ഭരത് മുരളി പലവേദികളിലും പറഞ്ഞിരുന്നു.