ചന്തുവിനെ തോല്‍പ്പിക്കാന്‍ ചുരിക നിര്‍മ്മിച്ച കൊല്ലന്‍; എപി ഉമ്മറിന് വിട

നാടക-സിനിമാ നടന്‍ എപി ഉമ്മര്‍ (89) അന്തരിച്ചു. വെള്ളിപറമ്പ് ആറേരണ്ടിലെ ‘ശാരദാസ്’ വീട്ടിലായിരുന്നു അന്ത്യം. നാടകസംവിധായകന്‍, രചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. പാട്ടുകാരനായി വന്ന് പിന്നീട് അരങ്ങിലെത്തിയ നടനാണ് ഉമ്മര്‍. ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തിയത്.

‘ഒരു വടക്കന്‍ വീരഗാഥ’യില്‍ ചന്തുവിനെ തോല്‍പ്പിക്കാനുള്ള ചുരിക നിര്‍മ്മിച്ച കൊല്ലന്‍ എന്ന കഥാപാത്രമായാണ് ഉമ്മര്‍ ഏറെ ശ്രദ്ധ നേടിയത്. അമ്പതോളം സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ നടി കോഴിക്കോട് ശാരദ. മക്കള്‍: ഉമദ, സജീവ്, രജിത, അബ്ദുള്‍ അസീസ്.

Read more