അശ്ലീല വെബ് സീരിസ് ചിത്രീകരിക്കുന്ന യെസ്മ ഒ.ടി.ടി പ്ലാറ്റ്‌ഫോമിനെതിരെ സീരിയല്‍ നടന്‍. കബളിപ്പിച്ച് അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ചു എന്ന പരാതി വന്നതിന് പിന്നാലെയാണ് അതേ പ്ലാറ്റ്‌ഫോമില്‍ അഭിനയിച്ച താരവും രംഗത്തെത്തിയിരിക്കുന്നത്. അഭിനയിച്ചതിന് ശേഷം താന്‍ ഒരുപാട് വേദനിച്ചിട്ടുണ്ട് എന്നാണ് നടന്‍ പറയുന്നത്.
നടന്റെ വാക്കുകള്‍:
ചേട്ടാ നാളെ ഷൂട്ട് മുടങ്ങിയാല്‍ പ്രശ്‌നമാകും എന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോള്‍ ‘ചേട്ടാ രണ്ട്, മൂന്ന് ബെഡ്‌റൂം സീനുകളുണ്ട്’ എന്ന് പറഞ്ഞു. വേറെ ഒന്നുമില്ല അത് മത്രമേ ഉണ്ടാവുകയുള്ളൂ എന്ന് പറഞ്ഞു. ഇപ്പോള്‍ വിവാദമായത് കൊണ്ട് മാത്രമാണ് ഞാന്‍ ഇത് തുറന്നു പറയുന്നത്. അല്ലെങ്കില്‍ ഞാനിത് ഒരിക്കലും പറയില്ല. ഞാന്‍ ഒരു സഹായം ചെയ്തു കൊടുത്തു.
അന്ന് വാക്ക് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാന്‍ പെട്ട് പോയത്. നമ്മളെ പിടിച്ച് നിര്‍ത്തി ഷൂട്ട് ചെയ്യിപ്പിക്കും. സ്‌ക്രിപ്റ്റില്‍ നമുക്ക് ഒട്ടും പറ്റാത്ത രീതിയിലാണ് എഴുതി വയ്ക്കുന്നത്. അത് ഞാന്‍ ട്രിം ചെയ്താണ് അഭിനയിക്കുന്നത്. ഞാന്‍ തന്നെ കട്ട് പറയേണ്ട അവസ്ഥ വന്നിട്ടുണ്ട്. അവരുടെ അടുത്ത് എത്തിക്കഴിഞ്ഞാല്‍ എഗ്രിമെന്റ് എന്ന് പറഞ്ഞ് അവര് മാക്‌സിമം യൂട്ടിലൈസ് ചെയ്യും.
9 മണി ആയിട്ടും ഷൂട്ട് തുടങ്ങിയിരുന്നില്ല. മേക്കപ്പ് മാന്‍ പതുക്കെ എത്തും. തുടര്‍ന്ന് സംവിധായി വരും. 12 മണി ആകുമ്പോഴാണ് ഷൂട്ട് തുടങ്ങുക. ഇനി ഒരാള്‍ക്ക് പോലും ഇങ്ങനെ ഒരു ചതി പറ്റരുത് എന്നതു കൊണ്ട് മാത്രമാണ് പറയുന്നത്. യെസ്മ എന്ന് പറയുന്ന സീരിസ് വെറുമൊരു ബ്ലൂ ഫിലിമിന്റെ രീതിയില്‍ പോകുന്ന വിധത്തില്‍ എനിക്ക് തോന്നിയിട്ടുണ്ട്.
Read more
‘പാല്‍പ്പായസം’ അങ്ങനെ ഏതൊക്കെയോ വീഡിയോ ഇറങ്ങിയിട്ടുണ്ട്. അതൊക്കെ എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. ആദ്യമൊക്കെ വിചാരിച്ചു ഇത് അവരുടെ തുടക്കം ആയതു കൊണ്ടാണെന്ന്. അവര് സിനിമ ചെയ്യുന്നുണ്ട്, കുറേ പ്രോജക്ട്‌സ് ഉണ്ട് എന്നൊക്കെ പറഞ്ഞിരുന്നു.