41- ന്റെ അന്തഃസത്ത വെളിപ്പെടുത്തി ശരതിന്റെ ഗാനം; അയ്യനയ്യപ്പന്‍ മേക്കിംഗ് വീഡിയോ ശ്രദ്ധ നേടുന്നു

ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം “41” സിനിമയുടെ ഉള്ളടക്കം വ്യക്തമാക്കി തരുന്ന ഗാനം “അയ്യനയ്യനയ്യന്‍” മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. പ്രശസ്ത സംഗീത സംവിധായകനായ ശരത് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നത്.

യൂട്യൂബില്‍ പുറത്തിറങ്ങിയതോടെ ഗാനത്തിന് വലിയ ശ്രദ്ധയാണ് ലഭിക്കുന്നത്. മലയാളത്തില്‍ നിരവധി സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള ശരത് ഏറെ നാളുകള്‍ക്ക് ശേഷം പാടുന്ന ഗാനം കൂടിയാണിത്.

ബിജു മേനോനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം “നാല്‍പ്പത്തിയൊന്ന്”ന്റെ ട്രെയിലര്‍ യൂട്യൂബില്‍ വൈറലായിരുന്നു. കേരളം സാക്ഷ്യം വഹിച്ച ഒരു പുല്‍മേട് ദുരന്തത്തിന്റെ ദൃശ്യാവിഷ്‌കാരമാണ്” ചിത്രത്തിലുള്ളത് എന്ന് സൂചിപ്പിക്കുന്നതായിരുന്നു ട്രെയിലര്‍. ഈ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം കരസ്ഥമാക്കിയ നടി നിമിഷ സജയനാണ് നാല്‍പ്പത്തിയൊന്നിലെ നായികയായെത്തുന്നത്. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.