ഒരു വ്യത്യസ്ത പ്രണയവുമായി '2 സ്റ്റേറ്റ്‌സ്' ഇന്ന് തിയേറ്ററുകളിലേക്ക്

മനു പിള്ള, ശരണ്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജാക്കി എസ്. കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം “ടു സ്റ്റേറ്റ്സ്” ഇന്ന് തിയേറ്ററുകളിലേക്ക്. പ്രണയവും ഒളിച്ചോട്ടവും പ്രമേയമായ കോമഡി ഫാമിലി എന്റര്‍ടെയ്‌നാറാണ് ചിത്രം എത്തുന്നത്. മുകേഷ്, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കോട്ടയം പ്രദീപ്, സൂരജ്, അരുള്‍ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

രണ്ട് സംസ്ഥാനങ്ങളിലുള്ളവരുടെ പ്രണയമാണ് ചിത്രം പറയുന്നത്. മലയാളിയെ പ്രണയിക്കുന്ന തമിഴ്നാട്ടുകാരിയും അവരുടെ പ്രണയവും ഒളിച്ചോട്ടവും പ്രമേയമായ കോമഡി ഫാമിലി എന്റര്‍ടെയ്നാറാണ് ടു സ്റ്റേറ്റ്സ് എന്ന് നായിക ശരണ്യ പറഞ്ഞിരുന്നു. ആളുകളെ ഏറ്റവും നന്നായി ചിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഥ പറയുന്ന ഒരു സിനിമയാകും എന്നാണ് ചിത്രത്തെ കുറിച്ച് മനു പിള്ള വ്യക്തമാക്കിയത്.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനവും ട്രെയ്ലറും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്. റിനൈസന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ നൗഫല്‍.എം.തമീമും സുള്‍ഫിക്കര്‍ കലീലുമാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം സഞ്ജയ് ഹാരിസ്, പ്രശാന്ത് കൃഷ്ണ.

Read more