തരംഗമായി പത്തൊമ്പതാം നൂറ്റാണ്ട് ; വിനയന്റെ വീട്ടിലെത്തി നന്ദി പറഞ്ഞ് സിജു വില്‍സണ്‍

സിജു വില്‍സണെ കേന്ദ്രകഥാപാത്രമാക്കി വിനയന്‍ ഒരുക്കിയ പത്തൊന്‍പതാം നൂറ്റാണ്ടിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. വിനയന്റെ ശക്തമായ തിരിച്ചുവരവാണ് സിനിമയിലൂടെ അടയാളപ്പെടുത്തുന്നത്. ഇപ്പോഴിതാ സിനിമയ്ക്കും തന്റെ കഥാപാത്രത്തിനും ലഭിച്ച വലിയ സ്വീകാര്യതയില്‍ സംവിധായകന്‍ വിനയന് നേരിട്ടെത്തി നന്ദി പറഞ്ഞിരിക്കുകയാണ് സിജു. കുടുംബസമേതം വിനയന്റെ വീട്ടിലെത്തിയാണ് സിജു വില്‍സണ്‍ നന്ദി പ്രകടിപ്പിച്ചത്.

കരുത്തുനായ ആക്ഷന്‍ ഹീറോയെ മലയാളത്തിന് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വിനയന്‍ പറഞ്ഞു. സിജു വില്‍സണ്‍ തനിക്ക് ചുംബനം നല്‍കുന്ന ചിത്രം പങ്കുവച്ചായിരുന്നു വിനയന്റെ പ്രതികരണം.

”സിജു എനിക്കു തന്ന ഈ സ്‌നേഹചുംബനം. ഞാന്‍ ഏറെ സ്‌നേഹിക്കുന്ന മലയാള സിനിമയും മലയാളികളും എനിക്കു തന്ന സ്‌നേഹ സമ്മാനമായി ഞാന്‍ കാണുന്നു, കരുത്തനായ ഒരു ആക്ഷന്‍ ഹീറോയെ മലയാളസിനിമയ്ക്കു സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവാനാണു ഞാന്‍…

Read more

ആറാട്ടുപുഴ വേലായുധപ്പണിക്കരാകാന്‍ വേണ്ടി ആത്മ സമര്‍പ്പണം ചെയ്ത സിജു ഇനിയും ഇനിയും ഉയരങ്ങളിലേക്കു പറക്കട്ടെ.. അതിനൊരു താങ്ങായി ഞാനുണ്ടാകും… എന്നെസ്‌നേഹിച്ച, നില നിര്‍ത്തിയ പ്രിയ മലയാളത്തിനും നന്ദി…”-വിനയന്‍ പറഞ്ഞു.