'ഇന്ത്യന്‍ 2'വിലെ ഒരു ഫൈറ്റ് സീന്‍ മാത്രം 40 കോടി ബഡ്ജറ്റില്‍; വിസ്മയിപ്പിക്കാന്‍ കമല്‍ഹാസനും ഷങ്കറും

“ഇന്ത്യന്‍ 2″വിലൂടെ പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിക്കാന്‍ ഷങ്കറും കമല്‍ഹാസനും. ഭോപ്പാലില്‍ നടന്ന ഒരു ഫൈറ്റ് സീനിന് മാത്രം 40 കോടി രൂപയാണ് ചിലവ്. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ രംഗത്ത് 2000ത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അഭിനയിച്ചു.

90 വയസുള്ള സ്വാതന്ത്ര സമരസേനാനിയായാണ് കമല്‍ഹാസന്‍ ഇന്ത്യന്‍ 2വില്‍ എത്തുന്നത്. 90 വയസുള്ള ഒരാള്‍ക്ക് സ്റ്റണ്ട് ഒരുക്കുന്നത് വെല്ലുവിളിയായിരുന്നെന്ന് പീറ്റര്‍ ഹെയ്ന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 90 വയസുള്ള കഥാപാത്രമാവാന്‍ കമല്‍ഹാസനും കഠിന പ്രയത്‌നമാണ് നടത്തുന്നത്.

ബോളിവുഡ് താരം അനില്‍ കപൂര്‍, കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത്, സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, നെടുമുടി വേണു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. 200 കോടി ബഡ്ജറ്റില്‍ ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.