ഇങ്ങനെയാണ് വെള്ളപ്പൊക്കം ഉണ്ടാക്കിയത്-കോമാളിയിലെ ഡിലീറ്റഡ് സീൻ വൈറൽ ആകുന്നു.

നിരവധി വിവാദങ്ങളോടെ ആണ് പ്രദീപ് രംഗനാഥന്റെ കോമാളി റിലീസ് ആയത്. ചിത്രത്തിന് മീതെ സെൻസർ ബോർഡ് നടത്തിയ അമിത ഇടപെടൽ വാർത്തയായിരുന്നു. ജയറാം രവിയും കാജൽ അഗർവാളും പ്രധാന വേഷത്തിൽ എത്തിയ സിനിമയിലെ മുറിച്ചു മാറ്റിയ ഒരു രംഗം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

പ്രളയം കൃത്രിമമായി ഉണ്ടാക്കിയ രംഗമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. താരങ്ങളും സാങ്കേതിക പ്രവർത്തകരും അടക്കം നിരവധി പേരെ ഈ രംഗത്തു കാണാം. വിചിത്രമായ വേഷത്തിൽ കാജൽ അഗർവാളും സീനിൽ ഉണ്ട്. ഏതാണ്ട് 5 മിനിട്ടു നീളമുള്ള ക്ലിപ്പ് ആണ് ഇപ്പോൾ പ്രചരിക്കുന്നത്.

ഏതാണ്ട് 15 കട്ടുകൾ ആണ് സെൻസർ ബോർഡ് ഈ സിനിമക്ക് നിർദേശിച്ചത്. ഇത് അനാവശ്യമാണെന്ന വാദം അന്ന് തന്നെ ഉണ്ടായിരുന്നു. ചിത്രത്തിലെ രജനികാന്തിനെ വിമർശിക്കുന്ന രംഗവും വിവാദങ്ങൾക്ക് വഴിയൊരുക്കി. ചിത്രത്തിലെ മൂന്നാമത്തെ ഡിലീറ്റഡ് വീഡിയോ ആണ് പുറത്തു വരുന്നത്.