'സ്വരം പ്രേംനസീറിന് ചേരുമെന്ന് പലരും പറഞ്ഞിട്ടുണ്ട്; പക്ഷേ പാടി അഭിനയിച്ച് അത്ഭുതപ്പെടുത്തിയത് മോഹന്‍ലാല്‍'' യേശുദാസ്

തന്നെ പാടി അഭിനയിച്ച് വിസ്മയിപ്പിച്ചത് നടന്‍ മോഹന്‍ലാലാണെന്ന് യേശുദാസ്. സിനിമയില്‍ പ്രേം നസീറിനായാണ് കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളതെന്നും എന്നാല്‍ തന്നെ മോഹന്‍ലാല്‍ ചുണ്ടനക്കി പാടുന്നത് വിസ്മയിപ്പിച്ചുവെന്നുമാണ് യേശുദാസ് പറഞ്ഞത് .

 

സിനിമയില്‍ പ്രേം നസീറിന് വേണ്ടിയാണ് ഞാന്‍ കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്. അദ്ദേഹത്തിന് എന്റെ സ്വരം അത്രയേറെ ചേരുമെന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ ഞാന്‍ ആലപിച്ച ഗാനങ്ങളില്‍ അഭിനയിച്ച് അത്ഭുതപ്പെടുത്തിയ നടന്‍ മോഹന്‍ലാലാണ്.

 

അര്‍ധശാസ്ത്രീയ ഗാനങ്ങളിലൊക്കെ സ്വരങ്ങള്‍ക്കൊപ്പം അദ്ദേഹം ചുണ്ടനക്കി പാടുന്നത് കേട്ടാല്‍ മറ്റൊരാള്‍ പാടിയതാണെന്നു തോന്നില്ല. രവീന്ദ്രന്‍ പറഞ്ഞിട്ടുണ്ട് ‘ആറാം തമ്പുരാനി’ലെ ഹരിമുരളീരവമൊക്കെ പാടുന്നത് കേട്ടാല്‍ അത് യേശുദാസ് പാടുന്നതായല്ല, മോഹന്‍ലാല്‍ തന്നെ പാടുന്നതായേ തോന്നുകയുള്ളൂവെന്ന്. സത്യമാണത്. ഉള്ളില്‍ നല്ല സംഗീത വാസനയുള്ളതിന്റെ ഗുണമാണത്. യേശുദാസ് പറഞ്ഞു.