ചിലപ്പോള്‍ തോന്നും പ്രണയത്തിലാണെന്ന് പറഞ്ഞാലോ എന്ന്... അല്ലെങ്കില്‍ പ്രണയം തകര്‍ന്നുവെന്ന് പറയാന്‍ തോന്നും, വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാം: സ്വാസിക

താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന് നടി സ്വാസിക പറഞ്ഞത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. താന്‍ ജനുവരിയില്‍ വിവാഹിതയാകും എന്നാണ് സ്വാസിക പറഞ്ഞിരുന്നത്. എന്നാല്‍ അത് താന്‍ പെട്ടെന്നൊരു ആവേശത്തില്‍ പറഞ്ഞാണ് എന്നാണ് സ്വാസിക വെളിപ്പെടുത്തുന്നത്.

വിവാഹം, പ്രണയം എന്നിവയെ കുറിച്ച് നിരന്തരം ചോദ്യങ്ങള്‍ വരുമ്പോള്‍ തന്റെ മൂഡിന് അനുസരിച്ചാണ് റുപടി പറയുന്നത്. ചിലപ്പോള്‍ തോന്നും പ്രണയത്തിലാണെന്ന് പറഞ്ഞാലോ എന്ന്. ചിലപ്പോള്‍ പ്രണയം തകര്‍ന്നുവെന്ന് പറയാന്‍ തോന്നും. അല്ലാതെ തന്റെ മറുപടിക്ക് ശേഷം വരാന്‍ പോകുന്ന വാര്‍ത്തകളെ കുറിച്ചൊന്നും ചിന്തിക്കാറേയില്ല.

വിവാഹിതയാകാന്‍ പോകുന്നുവെന്ന് പറഞ്ഞ ശേഷം നിരവധി വാര്‍ത്തകളാണ് അത് സംബന്ധിച്ച് വന്നത്. താന്‍ അത് പറഞ്ഞത് കൊണ്ട് പിന്നീട് കുറച്ച് ദിവസം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. വിവാഹിതയാകാന്‍ പോകുന്നുവെന്ന പറഞ്ഞ ശേഷം അതിന് വേണ്ടി മാത്രം അഭിമുഖം ചോദിച്ച് നിരവധി പേരാണ് എത്തിയത്.

തന്റെ സീരിയലുകളെ കുറിച്ചോ സിനിമകളെ കുറിച്ചോ അറിയാന്‍ അവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. വിവാഹിതയാകാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോഴേക്കും ഇന്റര്‍വ്യൂവിന്റെ ബഹളമായിരുന്നു. എപ്പോഴെങ്കിലും സംഭവിക്കട്ടേയെന്ന് കരുതിയാണ് ഇടയ്ക്കിടെ ഉടന്‍ വിവാഹിതയാകും എന്ന് പറയുന്നത്.

തന്റെ കരിയറിനെ സ്‌നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരാളെ വിവാഹം ചെയ്യണമെന്നാണ് ആഗ്രഹമെന്നും സ്വാസിക പറയുന്നു. നിലവില്‍ മനംപോലെ മംഗല്യം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിലും ശ്രദ്ധേയ കഥാപാത്രത്തെ സ്വാസിക അവതരിപ്പിക്കുന്നുണ്ട്. ചതുരം, കുടുക്ക്, ഒരുത്തി തുടങ്ങിയ സിനിമകളാണ് സ്വാസികയുടെതായി ഒരുങ്ങുന്ന മറ്റ് സിനിമകള്‍.