ശ്രീനിവാസന്‍ വീണ്ടും സിനിമയിലേക്ക്: വെളിപ്പെടുത്തി വിനീത് ശ്രീനിവാസന്‍

നടന്‍ ശ്രീനിവാസന്‍ സിനിമയിലേക്ക് തിരിച്ചുവരുമെന്ന് മകനും സിനിമാതാരവുമായ വിനീത് ശ്രീനിവാസന്‍. ശ്രീനിവാസന്‍ അഭിനയിക്കുന്ന കുറുക്കന്‍ എന്ന സിനിമയുടെ ഷൂട്ടിങ് മറ്റന്നാള്‍ ആരംഭിക്കും. ദുബൈയില്‍ അഡ്വ. മുകുന്ദനുണ്ണി ആന്‍ഡ് അസോസിയേറ്റ്‌സ് എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിനീത്.

മീശമാധവന്‍ എന്ന സിനിമയില്‍ സലീം കുമാര്‍ അവതരിപ്പിച്ച അഡ്വ. മുകുന്ദനുണ്ണിയുമായി തന്റെ പുതിയ ചിത്രത്തിലെ മുകുന്ദനുണ്ണിക്ക് യാതൊരു ബന്ധവുമില്ലെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. സ്വാര്‍ഥനും അത്യാഗ്രഹിയുമായ അഭിഭാഷകന്റെ കഥ പറയുന്ന അഡ്വ. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് ഈ മാസം 11ന് ഗള്‍ഫിലെ തിയേറ്ററുകളിലെത്തും.

നിര്‍മാതാവ് ഡോ. അജിത് ജോയ്, നടിമാരായ തന്‍വി റാം, ആര്‍ഷ ചാന്ദിനി ബൈജു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Read more

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ്. പി ആര്‍ ഒ ആതിര ദില്‍ജിത്ത് ആണ്. നവംബര്‍ 11 ന് ചിത്രം തീയേറ്ററുകളിലെത്തും.