റിവ്യു ചെയ്യുന്നതിനോട് എതിര്‍പ്പില്ല, വ്യക്തിഹത്യയും അധിക്ഷേപവും സഹിക്കാനാവില്ല: ഉണ്ണി മുകുന്ദന്‍

അടുത്തിടെ ഉണ്ണി മുകുന്ദനും ഒരു യൂട്യൂബറും തമ്മിലുള്ള ഫോണ്‍ സംഭാഷണം വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ആ പ്രശ്‌നത്തെക്കുറിച്ച് മനസ്സുതുറന്ന് സംസാരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

കേരള കൗമുദിയുമായുള്ള അഭിമുഖത്തിലായിരുന്നു ഉണ്ണിയുടെ പ്രതികരണം. തനിക്ക് സിനിമ റിവ്യു ചെയ്യുന്നതിനോട് യാതൊരു വിധത്തിലുള്ള എതിര്‍പ്പുമില്ലെന്നും എന്നാല്‍ വ്യക്തിപരമായി അധിക്ഷേപിച്ചാല്‍ പ്രതികരിക്കാതിരിക്കാനാവില്ലെന്നും നടന്‍ പറയുന്നു.

സിനിമ റിവ്യു ചെയ്യുന്നതിനോട് യാതോരു എതിര്‍പ്പുമില്ല എന്നാലത് ചെയ്യുന്ന രീതിയാണ് പ്രശ്‌നം വ്യക്തിഹത്യ, ബോഡി ഷെയിമിംഗ്, വീട്ടുകാരെക്കുറിച്ച് പറയുന്നത് ഒക്കെ അംഗീകരിക്കാനാവില്ല.ജിവിച്ച സാഹചര്യങ്ങള്‍ തന്നെ ഇങ്ങനെയാക്കി എന്ന് പറഞ്ഞ് പൊതുമദ്ധ്യത്തില്‍ അധിക്ഷേപിച്ചപ്പോള്‍ അങ്ങനെയാണ് പ്രതികരിക്കാന്‍ തോന്നിയതെന്നും ഉണ്ണി മുകുന്ദന്‍ മനസുതുറന്നു.

മാളികപ്പുറ’ത്തിനു ശേഷം ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഗന്ധര്‍വ്വ ജൂനിയര്‍’. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. വിഷ്ണു അരവിന്ദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സൂപ്പര്‍ ഹീറോ വേഷത്തിലായിരിക്കും ഉണ്ണി എത്തുക.

അഞ്ചു ഭാഷകളില്‍ ചിത്രം റിലീസിനെത്തും. സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.