കളരി പഠിക്കുന്നത് യുദ്ധത്തിന് പോവാനും ചേകവരാവാനും വേണ്ടി മാത്രമല്ല കുനിഞ്ഞ് പേഴ്സ് എടുക്കാന്‍ കൂടിയാണ്: ടിനി ടോം

എം.ടി വാസുദേവന്‍ നായരുടെ ‘മഹാഭാരതം’ സിനിമയ്ക്കായി കളരി പഠിക്കുകയാണെന്ന് ടിനി ടോം തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ താന്‍ കളരി പഠിക്കുന്നത് സിനിമയില്‍ യുദ്ധം ചെയ്യാനോ ചേകവരാകാനോ വേണ്ടി മാത്രമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടിനി ടോം ഇപ്പോള്‍.

കളരി പഠിക്കുന്നത് യുദ്ധത്തിന് പോവാനും ചേകവരാവാനും വേണ്ടി മാത്രമല്ല കുനിഞ്ഞ് പേഴ്സ് എടുക്കാന്‍ കൂടിയാണ് എന്നാണ് താരം പറയുന്നത്. കളരിയില്‍ ആദ്യം ചെയ്യുക നമസ്‌കാരം ആണ്. കളരി തുടങ്ങി കഴിഞ്ഞാല്‍ അറിയാന്‍ പറ്റും നമ്മുടെ ശരീരത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന്.

കളരിയില്‍ ഇപ്പോള്‍ ഒരു 8, 9 ചുവട് വരെ താന്‍ എത്തി. കുറേ തിരക്കും കാര്യങ്ങളും ഉള്ളത് കൊണ്ട് ദിവസവും ചെയ്യാന്‍ പറ്റാറില്ല. ആഴ്ചയില്‍ മൂന്ന് ദിവസം ചെയ്യുമ്പോഴേക്കും ശരീരത്തിന്‍ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ പെട്ടെന്ന് മനസിലാവും. എന്നാല്‍ കേരളത്തിലെ ആളുകള്‍ കളരിയെ സ്വീകരിച്ചിട്ടില്ല.

തന്റെ മകന്‍ തന്നോട് ചോദിക്കാറുണ്ട് കളരി ഒക്കെ പഠിച്ചിട്ട് എന്താണ് ഗുണം എന്ന്. നമ്മുടെ പാരമ്പര്യം അറിയാന്‍ എന്നാണ് താന്‍ പറഞ്ഞത്. പക്ഷേ അതുകൊണ്ട് എന്ത് ഗുണം ഉണ്ടാവും എന്നാണ് അവന് അറിയേണ്ടത്. അതിന് തന്റെ കയ്യില്‍ ഉത്തരമില്ലായിരുന്നു. അത്തരം ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയില്ല എന്നാണ് ടിനി ടോം പറയുന്നത്.

അതേസമയം, കുറേ ചെറിയ പടങ്ങള്‍ ഒക്കെ കുറേ ചെയ്തതല്ലെ ഇനി വലിയ പടങ്ങള്‍ ചെയ്യാന്‍ പോവുകയാണെന്നും താരം പറയുന്നുണ്ട്. പാന്‍ ഇന്ത്യന്‍ ലെവലില്‍ മഹാഭാരതം പോലെ ഒരു സിനിമ മലയാളത്തില്‍ വരുകയെന്നത് വലിയ കാര്യമല്ലേ. അതിനൊക്കെ യോഗ്യനാവണമെങ്കില്‍ അതിന് അനുസരിച്ചുള്ള ആയോധനകലകള്‍ അറിഞ്ഞിരിക്കണം എന്നും ടിനി ടോം പറഞ്ഞു.