ആ കച്ചവടം എന്‍റെ പണം നഷ്ടപ്പെടുത്തി!: വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബന്‍

സിനിമയില്‍ നിന്ന് മാറിനിൽക്കണം നിന്ന സമയത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് ചെയ്തത് തനിക്ക് വലിയ നഷ്ടമാണ് വരുത്തി വച്ചതെന്ന് നടൻ കുഞ്ചാക്കോ ബോബൻ.

ആ മേഖല തനിക്ക് പറ്റിയതല്ലെന്ന് മനസിലാക്കിയതോടെയാണ് അത് വിട്ടതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.  കുഞ്ചാക്കോ ബോബന്‍റെ മറ്റു ബിസിനസ്സ് കാര്യങ്ങളെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയില്‍ ചോദിച്ചപ്പോഴായിരുന്നു താരം തന്റെ  മനസ്സുതുറന്നത് .

എനിക്കത് ലാഭം ഉണ്ടാക്കി തന്ന ബിസിനസ്സല്ല. അത് തന്ത്രപരമായി നീങ്ങേണ്ട കാര്യമാണ്. എനിക്കതില്‍ കഴിവ് തെളിയിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് ഞാന്‍ പിന്മാറിയത്. യാദൃശ്ചികമായിട്ടാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് തുടങ്ങിയത്. ഞാനും, പ്രിയയും അതില്‍ വന്നുപെട്ടതാണ്.

കുഞ്ചാക്കോ ബോബന്‍ വന്നു നോക്കിയിട്ട് പോയ വസ്തുവാണ് എന്നൊക്കെ പറഞ്ഞു കച്ചോടം ആയ പല പ്ലോട്ടുകളുമുണ്ട്. ഒരു സിനിമ നടന് ലഭിക്കുന്ന പരിഗണനയായിരിക്കാം അത്. എന്തായാലും സിനിമ പോലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ എനിക്ക് തീരെ ശോഭിക്കാനായില്ല