പ്രതിഫലത്തിന്റെ കാര്യത്തിൽ അങ്ങനെയൊന്നില്ല; പ്രശസ്തിയും പണവുമല്ല എനിക്ക് പ്രധാനം: പ്രിയ വാര്യർ

ഒരൊറ്റ കണ്ണിറുക്കലിലൂടെ ലക്ഷകണക്കിന് ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യർ. ഒമർ ലുലുവിന്റെ ‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലൂടെയാണ് താരം മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായത്. ഇതോടെ പ്രിയ ലോകശ്രദ്ധ നേടുകയായിരുന്നു. ഇപ്പോഴിതാ തന്നെ കുറിച്ച് ആളുകൾക്കുള്ള ഒരു മിഥ്യ ധാരണയെ കുറിച്ച് ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് നടി.

തന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് ആളുകൾക്കുള്ള തെറ്റിദ്ധാരണയ്ക്ക് ഉള്ള മറുപടി നടി നൽകി. പ്രതിഫലത്തിന്റെ കാര്യത്തിൽ താൻ വിട്ടുവീഴ്ച ചെയ്യാറില്ല എന്നും താൻ വലിയ പ്രതിഫലം ചോദിക്കും എന്ന കിംവദന്തി സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടെന്നും പ്രിയ പറയുന്നു. അത്തരമൊരു സമയത്ത് താൻ അത് കേൾക്കാൻ ഇടവന്നപ്പോൾ താൻ ആ കാര്യം തിരിച്ചു ചോദിച്ചു എന്നും നടി പറഞ്ഞു. ഇത്രയധികം പണം ഞാൻ പ്രതിഫലമായി വാങ്ങുന്നുണ്ടായിരുന്നുവെങ്കിൽ ദുബായിലോ വേറെ എവിടെയെങ്കിലും പോയി ഞാൻ സെറ്റിലാവായിരുന്നല്ലോ എന്നും താൻ പറഞ്ഞു.

അപ്പീലിങ് ആയ സബ്ജക്ടാണെങ്കിൽ … ഞാൻ ഫ്രീയായിട്ട് വന്ന് ചെയ്യാൻ റെഡിയാണെന്ന് ഞാൻ പറയാറുണ്ട്. കാരണം ഞാൻ പറഞ്ഞതു പോലെ ഫെയിമും മണിയുമല്ല എന്റെ പ്രൈമറി ​ഗോൾസ്. എനിക്ക് അഭിനയിക്കണം, നല്ല പെർഫോമൻസ് ചെയ്യണം, നല്ല സിനിമകളുടെ ഭാ​ഗമാകണം ഇതൊക്കെയാണ് എന്റെ പ്രൈമറി ​ഗോൾസ്. അതുകൊണ്ട് തന്നെ ഫെയിമും മണിയും എനിക്ക് സെക്കന്ററിയാണ്. അതൊന്നും എനിക്ക് വിഷയമല്ല.

നല്ലൊരു ബ്രാന്റിന്റെ കൂടെ കൊളാബ്രേറ്റ് ചെയ്യുന്നതാണെങ്കിൽ പോലും ഇൻസ്റ്റ​ഗ്രാമിൽ ചാർജ് ചെയ്യുന്നതാണെങ്കിൽ പോലും നല്ലൊരു ബ്രാന്റാണെങ്കിൽ ഞാൻ അവിടെയും നെ​ഗോഷിയേറ്റ് ചെയ്യാൻ റെഡിയാണ്. അങ്ങനെയൊരു കടുംപിടുത്തമൊന്നും എനിക്കില്ല. ബാർ​ഗെയ്നിങിന് ഒക്കെ ചെയ്യാം എന്നും പ്രിയ പറയുന്നു.

Read more