നയന്‍താരയുമായുള്ള പ്രണയം കുടുംബത്തോട് പറഞ്ഞപ്പോഴുണ്ടായ പ്രതികരണം; വെളിപ്പെടുത്തി വിഘ്‌നേശ് ശിവന്‍

നയന്‍താരയുമായുള്ള പ്രണയം വീട്ടില്‍ അറിയിച്ച സമയത്തെ ഓര്‍മ്മകള്‍ പങ്കുവെച്ച് വിഘ്‌നേശ് ശിവന്‍. അടുത്തിടെ ഗലാട്ട തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിഘ്‌നേശ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘പ്രണയത്തിലാണെന്നൊന്നും പറയാതെ സാധാരണ പോലെ നയന്‍താരയുമായി ഒരു ദിവസം വീട്ടിലെത്തി. വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് സന്തോഷത്തോടെ തിരിച്ച് പോയി. അതില്‍ തന്നെ വീട്ടുകാരെല്ലാം ആവേശഭരിതരായി.’

‘പിന്നീടാണ് പ്രണയത്തിലാണെന്ന് പറയുന്നത്. എന്റെ അമ്മ നയന്‍താരയുടെ ഫാനായിരുന്നു. അവളുടെ ബോള്‍ഡ്‌നെസ് അമ്മയ്ക്ക് ഇഷ്ടമാണ്. നയന്‍താരയുടെ അമ്മയ്ക്കും ഞാന്‍ പ്രിയപ്പെട്ടയാളാണ്’ വിഘ്‌നേശ് ശിവന്‍ പറഞ്ഞു.

ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. നാനും റൗഡി താന്‍ എന്ന സിനിമയ്ക്കിടെയാണ് നയന്‍താരയും വിഘ്‌നേശും പ്രണയത്തിലാകുന്നത്. 2015 ല്‍ പുറത്തിറങ്ങിയ സിനിമ വന്‍ ഹിറ്റായിരുന്നു.