മമ്മൂട്ടി ചെയ്ത വേഷങ്ങളൊന്നും ഹോളിവുഡ് നടന്‍മാര്‍ ചെയ്തിട്ടില്ല, മികച്ച നടന്‍മാരെ ഹോളിവുഡ് മമ്മൂട്ടി എന്നാണ് വിശേഷിപ്പിക്കേണ്ടത്: സത്യരാജ്

അഭിനേതാവെന്ന നിലയില്‍ ഈ ലോകത്തിന്റെ മുത്താണ് മമ്മൂട്ടി സാര്‍ എന്ന് നടന്‍ സത്യരാജ്. ലോക സിനിമയില്‍ തന്നെ ഏറ്റവും ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളാണ് മമ്മൂട്ടി എന്ന് സത്യരാജ് പറയുന്നു. ഫ്‌ളാഷ് മൂവിസ് മാഗസിനോടാണ് സത്യരാജ് പ്രതികരിച്ചത്.

അഭിനേതാവെന്ന നിലയില്‍ ഈ ലോകത്തിന്റെ മുത്താണ് മമ്മൂട്ടി സാര്‍. ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാള്‍. എത്രയോ ഹോളിവുഡ് സിനിമകളും വിദേശ സിനിമകളും താന്‍ കണ്ടിട്ടുണ്ട്. പക്ഷേ മമ്മൂട്ടി സാര്‍ ചെയ്ത പോലെയുള്ള വ്യത്യസ്ത വേഷങ്ങള്‍ ഹോളിവുഡ് നടന്മാരൊന്നും ചെയ്തിട്ടില്ല.

ഹോളിവുഡിലെ മികച്ച നടന്മാരെ ഹോളിവുഡ് മമ്മൂട്ടി എന്നാണ് വിശേഷിപ്പിക്കേണ്ടത്. മൂന്ന് നാഷണല്‍ അവാര്‍ഡ് നേടിയ നടനായിട്ടും ഇന്നും വ്യത്യസ്തതകള്‍ക്കായി കൊതിക്കുന്നയാളാണ് അദ്ദേഹം. താന്‍ മമ്മൂട്ടി സാറിന്റെ സുഹൃത്ത് മാത്രമല്ല ഒരു വലിയ ആരാധകന്‍ കൂടിയാണ് എന്നും സത്യരാജ് പറയുന്നു.

അതേസമയം, ആഗതന്‍, ലൈല ഓ ലൈല എന്നീ മലയാളം സിനിമകളില്‍ സത്യരാജ് അഭിനയിച്ചിട്ടുണ്ട്. എംജിആര്‍ മഗന്‍, മദൈ തിരന്തു, പക്ക കൊമേഴ്യല്‍, പാര്‍ട്ടി, തീര്‍പുഗള്‍ വിര്‍കപടും, ഖാകി എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.