സിനിമാ-സീരിയല്‍ താരം സിദ്ധാര്‍ഥ് ശുക്ലയുടെ മരണത്തില്‍ തന്നെ ടാഗ് ചെയ്യുന്നതിനെതിരെ രംഗത്തെത്തി നടന് സിദ്ധാര്‍ഥ്. ബിഗ് ബോസ് താരം കൂടിയായ സിദ്ധാര്‍ഥ് ശുക്ല ഹൃദായാഘാതത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മരിച്ചത്. എന്നാല്‍ പലരും തെന്നിന്ത്യന്‍ താരം സിദ്ധാര്‍ഥിനെ ടാഗ് ചെയ്താണ് വാര്‍ത്ത കൊടുക്കുന്നത്.
ട്വിറ്ററിലും ഇന്സ്ഗ്രാമിലും ഫെയ്സ്ബുക്കിലും എല്ലാം ശുക്ലയുടെ മരണവുമായി ബന്ധപ്പെട്ട് സിദ്ധാര്‍ഥിനെ ടാഗ് ചെയ്യുന്നതോടെ മരിച്ചത് സിദ്ധാര്‍ത്ഥ് ആണോ എന്ന ആശയക്കുഴപ്പവും ചിലരില്‍ ഉണ്ടാക്കി. ചില പോസ്റ്റുകളില്‍ ടാഗ് മാത്രമല്ല സിദ്ധാര്‍ഥിന്റെ ഫോട്ടോയും കൊടുത്തിട്ടുണ്ട്. സിദ്ധാര്‍ഥിന്റെ റസ്റ്റ് ഇന്‍ പീസ് എന്ന ക്യാപ്ഷനോടെ സിദ്ധാര്‍ഥിന്റെ ചിത്രം വാട്സ്ആപ്പിലും പ്രചരിക്കുന്നുണ്ട്.
ഇതിനെതിരെയാണ് നടന് സിദ്ധാര്‍ഥ് രംഗത്തെത്തിയത്. തന്നെ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നതിനെതിരെ താരം ട്വീറ്റ് ചെയ്തു. ആ സിദ്ധാര്‍ഥിന് പകരം ഈ സിദ്ധാര്‍ഥ് ആയിരുന്നു മരിക്കേണ്ടിയിരുന്നത് എന്ന പോസ്റ്റുകള്‍ക്കും താരം ട്വീറ്ററിലൂടെ മറുപടി നല്കി. ഇത് വളരെയധികം വെറുപ്പും ശല്യവും ആണെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു.
Targetted hate and harassment. What have we been reduced to? pic.twitter.com/61rgN88khF
— Siddharth (@Actor_Siddharth) September 2, 2021
താന്‍ വാഹനാപകടത്തില്‍ മരിച്ചു എന്ന വാര്‍ത്ത വന്നതിനെതിരെയും നേരത്തെ സിദ്ധാര്‍ഥ് പ്രതികരിച്ചിട്ടുണ്ട്. അതേസമയം, മഹാസമുദ്രം എന്ന ചിത്രമാണ് സിദ്ധാര്‍ത്ഥിന്റെതായി റിലീസിന് ഒരുങ്ങുന്നത്. തക്കര്‍ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം ഇപ്പോള്‍. ഇന്ത്യന്‍ 2 ആണ് സിദ്ധാര്‍ഥ് കരാറ് ചെയ്ത മറ്റൊരു ചിത്രം.
This tweet and the replies. Nothing should surprise us these days I guess. I’m speechless:( https://t.co/TeMQPf4IvH
— Siddharth (@Actor_Siddharth) September 2, 2021
Read more