കൂടെ ആരും ഉണ്ടായിരുന്നില്ല, ആ വാര്‍ത്ത കണ്ടതും എന്റെ കൈയില്‍ നിന്നും ഫോണ്‍ താഴെ പോയി..: സ്വാസിക

‘വാസന്തി’ സിനിമയ്ക്ക് അവാര്‍ഡ് ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് സ്വാസിക. സിനിമ കഴിഞ്ഞ് രണ്ടു വര്‍ഷം കഴിഞ്ഞിട്ടാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഒക്കെ ലഭിക്കുന്നത്. സിനിമ കഴിഞ്ഞിട്ട് അത് റിലീസ് ആവാത്തതിന്റെ വിഷമത്തില്‍ ഒക്കെ ആയിരുന്നു അതുവരെ താന്‍ എന്നാണ് സ്വാസിക പറയുന്നത്.

സിനിമ റിലീസ് ചെയ്യാതിരുന്നപ്പോഴാണ് അവാര്‍ഡിന് അയച്ചിട്ടുണ്ടെന്ന് സംവിധായകന്‍ പറഞ്ഞത്. ഫെസ്റ്റിവല്‍ സിനിമ ആയതു കൊണ്ട് അത് സ്വാഭാവികം ആയിരുന്നു. അവാര്‍ഡ് അനൗണ്‍സ് ചെയ്യുന്ന ദിവസം ഒരു സാധാരണ പ്രേക്ഷക എന്ന പോലെ താന്‍ ടിവി വച്ച് നോക്കി.

അപ്പോള്‍ സ്‌ക്രോളില്‍ ആദ്യം തന്നെ മികച്ച സിനിമ വാസന്തി എന്ന് കണ്ടപ്പോള്‍ ഭയങ്കര സന്തോഷം തോന്നി. കാരണം ഈ സിനിമ എടുത്ത ബുദ്ധിമുട്ട് നമ്മുക്ക് അറിയാം. നോര്‍മല്‍ ഒരു സിനിമ പോലെ ആയിരുന്നില്ല ഇത്. വലിയ ക്രൂവോ. പ്രൊഡക്ഷന്‍ വണ്ടികളോ ഒന്നുമില്ല.

സിജുവിന്റെ അമ്മ പൊതിഞ്ഞു തരുന്ന ഭക്ഷണം ആണ് സെറ്റില്‍ കഴിച്ചിരുന്നെ. അങ്ങനെ എടുത്ത സിനിമയാണ്. ആ സ്‌ക്രോള്‍ കണ്ട ഉടനെ ഞാന്‍ സംവിധായകനെ വിളിക്കാന്‍ നോക്കി. കിട്ടിയില്ല അപ്പോള്‍ അടുത്ത സ്‌ക്രോള്‍ മികച്ച സഹനടി സ്വാസിക എന്ന്, തന്റെ കയ്യില്‍ നിന്ന് ഫോണ്‍ താഴെ പോയി.

അയ്യോ എന്ന് പറഞ്ഞ് ശബ്ദം വച്ചു. ഇതൊന്നും പ്രതീക്ഷിക്കുന്നില്ലായിരുന്നു. താന്‍ ആണെങ്കില്‍ ഒരു ഹോട്ടല്‍ റൂമില്‍. ആരും അടുത്തില്ല. വിളിച്ചിട്ട് ആരെയും കിട്ടുന്നുമില്ല. വാര്‍ത്ത ഉറപ്പിക്കാന്‍ രണ്ടു മൂന്ന് ചാനല്‍ ഒക്കെ മാറ്റി നോക്കി. അത് എല്ലാവര്‍ക്കും സര്‍പ്രൈസിംഗ് ആയിരുന്നു എന്നാണ് സ്വാസിക പറയുന്നത്.