ഈറന്‍മുടിയും തുളസിക്കതിരുമായി ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് വണങ്ങുന്ന ഭാര്യ, അത് എന്റെ ആഗ്രമാണ്: സ്വാസിക

നടി സ്വസികയുടെ ചില വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ത്താറുണ്ട്. അതില്‍ ഒന്നായിരുന്നു ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് തൊഴുന്നത് ഇഷ്ടമാണെന്ന് പറഞ്ഞത്. നടന്‍ നിരഞ്ജന്റെ വ്‌ളോഗില്‍ താരത്തിനോടും ഭാര്യയോടും സംസാരിക്കുന്ന സ്വാസികയുടെ വീഡിയോ ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

തനിക്ക് ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് തൊഴുന്നത് ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ അത് ഇഷ്ടമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറഞ്ഞത്. നമ്മള്‍ എങ്ങനെയായിരിക്കണം എന്ന് സോഷ്യല്‍ മീഡിയ തീരുമാനിക്കുന്ന അവസ്ഥയാണുള്ളത് എന്നാണ് സ്വാസിക ഇപ്പോള്‍ പറയുന്നത്.

”സെറ്റും മുണ്ടും ഉടുത്ത് ഈറന്‍മുടിയും തുളസിക്കതിരും ഒക്കെയായി ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് വണങ്ങുന്ന ഭാര്യ. കേരളത്തിലെ ഒട്ടുമിക്ക പുരുഷന്‍മാര്‍ക്കും ഇഷ്ടമാണ് ഇത്. ഇഷ്ടപ്പെടാത്തവരുണ്ടാവും, അതെനിക്ക് നോക്കേണ്ട കാര്യമില്ല.”

”അങ്ങനെയൊരു ആഗ്രഹം എനിക്ക് വന്നു എന്ന് വച്ച് ഞാന്‍ കേരളത്തില്‍ ജീവിക്കാന്‍ പാടില്ലെന്നാണ് ഇവര്‍ പറയുന്നത്. അത് ഒരാഗ്രഹമാണ്” എന്നാണ് സ്വാസിക പറയുന്നത്. എന്നാല്‍ അങ്ങനെയുള്ള ഈറന്‍ മുടി വീണ ചോറ് എന്താ ആളുകള്‍ ചെയ്യുന്നതെന്ന് നിരഞ്ജന്റെ ഭാര്യ ഗോപിക ചോദിക്കുന്നുണ്ട്.

ഭക്ഷണത്തില്‍ ഒരു മുടി കണ്ടാല്‍ അത് എടുത്ത് മാറ്റി കഴിക്കുന്നയാളാണ് താന്‍ എന്നായിരുന്നു നിരഞ്ജന്‍ പറഞ്ഞത്. ഭാര്യ അത് സമ്മതിക്കുകയും ചെയ്യുന്നുണ്ട്. തന്റെ പേര് ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്യാറില്ലെന്നും അതിന് തോന്നിയിട്ടില്ലെന്നും സ്വാസിക പറയുന്നുണ്ട്.