സിനിമയില്‍ ചിലരോട് പ്രണയമൊക്കെ തോന്നിയിട്ടുണ്ട്, പക്ഷേ അതായിരുന്നു മറുപടി: സുരാജ്

 

സിനിമയില്‍ തനിക്ക് തോന്നിയ പ്രണയത്തെ കുറിച്ച് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. സിനിമാ രംഗത്തെ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് തോന്നിയിട്ടുണ്ടെന്നും അത് തുറന്നുപറഞ്ഞിട്ടുണ്ടെന്നുമായിരുന്നു സുരാജിന്റെ ആദ്യ മറുപടി. എന്തായിരുന്നു മറുപടി എന്ന ചോദ്യത്തിന് ‘കള്ള നായിന്റെ മോനെ നിന്റെ സേവനത്തിന് പെരുത്തു നന്ദി’ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള സുരാജിന്റെ മറുപടി.

എന്നാല്‍ ഇത് രഞ്ജിയേട്ടന്റെ പടത്തില്‍ അമ്പിളിച്ചേട്ടന്‍ പറഞ്ഞ ഒരു ഡയലോഗാണെന്നും ആ സീന്‍ പെട്ടെന്ന് തനിക്ക് ഓര്‍മ വന്നെന്നുമായിരുന്നു സുരാജ് പറഞ്ഞത്. കഥാപാത്രമായി വരുന്ന സമയത്ത് നമുക്ക് ചിലപ്പോള്‍ അങ്ങനെ തോന്നിയേക്കാം. പക്ഷേ അതങ്ങനെ തുറന്ന് പറയുകയൊന്നുമില്ല. അത് കട്ടാകുമ്പോള്‍ ഇതും പോകാം. അല്ലാതെ വീട്ടില്‍ചെന്ന് കേറാന്‍ പറ്റൂല (ചിരി).

ഇനിയിപ്പോള്‍ ഇത് കേട്ടാള്‍ ഭാര്യ ചോദിക്കും, പറ ആരുടെ അടുത്താണെന്ന്? ഞാന്‍ എസ്‌കേപ്പ് ചെയ്യാന്‍ അതിഥി എന്ന് പറയും എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള സുരാജിന്റെ മറുപടി. സുരാജിനൊപ്പം അഭിമുഖത്തില്‍ അതിഥി രവിയും പങ്കെടുത്തിരുന്നു.