'ഞാനും ആ പാർട്ടിയിൽ പെട്ട ആളാണ്, പക്ഷേ കുഴി അതിനപ്പുറത്തേക്കുള്ള കാര്യമാണ് '; 'ന്നാ താൻ കേസ് കൊട്' ചിത്രത്തെ പിന്തുണച്ച് സുരഭി

കുഞ്ചാക്കോ ബോബൻ്റെ ന്നാ താൻ കേസ് കൊട് ചിത്രം കണ്ടതിന് പിന്നാലെ പ്രതികരണമറിയിച്ച് നടി സുരഭി ലക്ഷ്മി. വിമർശിച്ചത് താനും കൂടെ ഉൾപ്പെട്ട പാർട്ടിയെ ആണെന്നും പക്ഷെ സിനിമയ്ക്കെതിരെയുള്ള ബഹിഷ്കരണ ആഹ്വാനങ്ങളെ താൻ അനുകൂലിക്കുന്നില്ലെന്നും സുരഭി മാധ്യമങ്ങളോട് പറഞ്ഞു.

സിനിമയിൽ പറയുന്ന കുഴി തന്റെ ജീവിതത്തിലും നേരിട്ട് അനുഭവം ഉണ്ടെന്നും കുഴി നികത്താനുള്ള ഉത്തരവാദിത്വം ഭരണാധികാരികൾക്കുണ്ടെന്നും എന്നും സുരഭി പറഞ്ഞു. ചാക്കോച്ചൻ എന്ന ഒരാളേ ആ സിനിമയിൽ കാണാൻ കഴിഞ്ഞില്ലെന്നും. രണ്ടാമത്തെ വരവിൽ കുഞ്ചാക്കോ ബോബൻ മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും ഒരു നടൻ എന്ന നിലയിൽ കഥാപാത്രമായി മാറിയിട്ടുള്ള ഒരു സിനിമായായി തോന്നിയെന്നും സുരഭി പറഞ്ഞു.

താനും അതേ പാർട്ടിയിലുള്ള ആളാണ്.  എന്നാൽ കുഴി എന്ന് പറയുന്നത് അതിനപ്പുറത്തേക്കുള്ള കാര്യമാണെന്നും അപ്പോൾ അത് നികത്താനുള്ള ഉത്തരവാദിത്വം ഭരണാധികാരികൾക്കുണ്ട്. അത് ചെയ്യുന്നുണ്ടെന്നാണ് തോന്നുന്നതെന്നും സുരഭി പറഞ്ഞു. നമ്മൾ ടാക്സ് അടച്ചിട്ടാണ് റോഡിലൂടെ പോകുന്നത്.

പലപ്പോഴും ​ഗൾഫിലുള്ള ആളുകൾ നമ്മുടെ നാട്ടിലെ റോഡിനെ കുറിച്ച് കുറ്റം പറയുന്നത് കേട്ടിട്ടുണ്ടെന്നും എന്നാൽ നാട്ടിലെ കാലാവസ്ഥയും സാഹചര്യവുമൊക്കെ വ്യത്യസ്തമാണെന്നും സുരഭി കൂട്ടിച്ചേർത്തു. സിനിമ സിനിമയും രാഷ്ട്രീയം രാഷ്ട്രീയവും തന്നെയാണ്. എപ്പോഴും കല അതിന്റെ ധർമ്മം നിർവഹിച്ചുകൊണ്ടിരിക്കും സുരഭി കൂട്ടിച്ചേർത്തു..