ബാലൂ..നീ പോയി നിന്റെ പണി നോക്ക്; ആരാധകനോട് രജനീകാന്ത്

ആരാധകനോട് രജനികാന്ത് സംസാരിക്കുന്ന ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ചെന്നൈ എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു സംഭവം. ഡല്‍ഹി വഴി നേപ്പാളിലേക്ക് പോകാനായിരുന്നു സൂപ്പര്‍സ്റ്റാര്‍ എയര്‍പോര്‍ട്ടിലെത്തിയത്.

ഇതിനിടെ നടനെ കാണാനിടയായ ആരാധകന്‍ സന്തോഷത്താല്‍ മതിമറന്ന് ഉച്ചത്തില്‍ ആശംസകള്‍ നേരുകയായിരുന്നു. എന്നാല്‍ ഉടന്‍ തന്നെ രജനി മറുപടി നല്‍കി. എല്ലായിടത്തും തന്നെ ഇപ്രകാരം അനുഗമിച്ച് വരേണ്ടതില്ലെന്നും നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂവെന്നും നടന്‍ പറഞ്ഞെന്നാണ് വിവരം.
‘ബാലൂ, നീയിങ്ങനെ എല്ലായിടത്തും എന്നെ പിന്തുടരേണ്ടതില്ല. നീ പോയി നിന്റെ പണി നോക്ക്. അതാണ് കൂടുതല്‍ പ്രധാനപ്പെട്ടത്.’ ഇതായിരുന്നു രജിനികാന്തിന്റെ വാക്കുകള്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

Read more

അടുത്തിടെ തന്റെ പേരും ചിത്രവും ശബ്ദവും കാരിക്കേച്ചറുമൊക്കെ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തരുതെന്ന് പറഞ്ഞ് രജനീകാന്ത് രംഗത്തെത്തിയിരുന്നു. അനുമതിയില്ലാതെയുള്ള അത്തരം ദുരുപയോഗങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഇനി നിയമ നടപടി സ്വീകരിക്കുമെന്നും തന്റെ അഭിഭാഷകന്‍ മുഖേന പുറത്തിറക്കിയ നോട്ടീസില്‍ രജനികാന്ത് വ്യക്തമാക്കുന്നു.