ശ്രീജിത്ത് രവി പോക്‌സോ കേസ്; സംഘടനാതലത്തില്‍ അന്വേഷണം നടത്താന്‍ മോഹന്‍ലാല്‍ നിര്‍ദ്ദേശം

ശ്രീജിത്ത് രവിക്കെതിരായ പോക്‌സോ കേസില്‍ തീരുമാനമെടുക്കാന്‍ താരസംഘടനയായ ‘അമ്മ’. സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ സംഘടനാ തലത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തി എന്ന കേസില്‍ ഇന്ന് രാവിലെയാണ് നടന്‍ ശ്രീജിത്ത് രവി അറസ്റ്റിലായത്.

ഇന്നലെ തൃശ്ശൂര്‍ അയ്യന്തോളില്‍ വച്ചാണ് നടന്‍ കുട്ടികളോട് അപമര്യാദയായി പെരുമാറിയത്. പോക്‌സോ വകുപ്പ് പ്രകാരമാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. കാറില്‍ പിന്തുടര്‍ന്ന് എത്തിയാണ് ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയത്. ഈ വിവരം കുട്ടികള്‍ കുടുംബാംഗങ്ങളോട് തുറന്ന് പറയുകയായിരുന്നു. തൃശ്ശൂര്‍ എസ് എന്‍ പാര്‍ക്കിന് സമീപമാണ് സംഭവം.

സ്‌കൂള്‍ വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. 2016 ആഗസ്റ്റ് 27 നായിരുന്നു സംഭവം. സ്‌കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്‌നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുത്തുവെന്നുമായിരുന്നു പരാതി.

Read more

കുട്ടികള്‍ ബഹളംവച്ചതോടെ ഇയാള്‍ പെട്ടെന്നു കാര്‍ ഓടിച്ചുപോവുകയായിരുന്നു. സംഭവം കുട്ടികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറിയിക്കുകയും അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു.