തെലുങ്കില്‍ ക്വാറിയൊക്കെ എസി ഫിറ്റ് ചെയ്തിരുന്നു, മോഹന്‍ലാലിനെ പോലെ കഠിനാദ്ധ്വാനം ചെയ്യാന്‍ നാഗാര്‍ജുനയ്ക്ക് താത്പര്യമുണ്ടായില്ല: സ്ഫടികം ജോര്‍ജ്

വര്‍ഷങ്ങള്‍ ഏറെയായെങ്കിലും ഇന്നും ഔട്ട്‌ഡേറ്റഡ് ആവാത്ത കഥാപാത്രമാണ് മോഹന്‍ലാലിന്റെ ആടുതോമ. ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെയാണ് സ്ഫടികം ജോര്‍ജ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചിത്രം തെലുങ്കില്‍ പരാജയമാകാനുള്ള കാരണമാണ് സ്ഫടികം ജോര്‍ജ് ഇപ്പോള്‍ പറയുന്നത്. സ്ഫടികത്തിന്റെ തെലുങ്ക് റീമേക്കിലും ജോര്‍ജ് അഭിനയിച്ചിരുന്നു. അവിടെ ക്വാറിയൊക്കെ എസി ഒക്കെ ഫിറ്റ് ചെയ്ത് സെറ്റ് ഇട്ടിരിക്കുകയായിരുന്നു.

മോഹന്‍ലാലിലെ പോലെ യഥാര്‍ത്ഥ ക്വാറിയില്‍ പോയി വെയിലൊക്കെ ഏറ്റ് കഥാപാത്രത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യാനൊന്നും നാഗാര്‍ജുനയ്‌ക്കൊ തെലുങ്കിലെ മറ്റ് സിനിമാ പ്രവര്‍ത്തകര്‍ക്കോ താല്‍പര്യമില്ല. അതുകൊണ്ട് തന്നെ ആ സിനിമ അവിടെ പരാജയമായിരുന്നു എന്നാണ് സ്ഫടികം ജോര്‍ജ് പറയുന്നത്.

ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ പ്രതികരിച്ചത്. 1995ല്‍ ആണ് സ്ഫടികം സിനിമ പുറത്തിറങ്ങിയത്. വജ്രം എന്ന പേരില്‍ ഇതേ വര്‍ഷം തന്നെയാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് എത്തിയത്. എസ്.വി കൃഷ്ണറെഡ്ഡി ആണ് ചിത്രം സംവിധാനം ചെയ്തത്.