മമ്മൂട്ടിയെ കേന്ദ്ര കഥപാത്രമാക്കി ഹരികുമാർ ഒരുക്കിയ ചിത്രമായിരുന്നു സുകൃതം. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ വേഷമായിരുന്നു സുകൃതത്തിലെ രവി ശങ്കർ എന്ന കഥാപാത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് സംവിധായകനായ ഹരികുമാറും മമ്മൂട്ടിയും തമ്മിൽ ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ച് അന്ന് ചിത്രത്തിന്റെ അസ്സോസിയേറ്റ് ആയിരുന്ന സംവിധായകൻ ശാന്തിവിള ദിനേശ് തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്. മമ്മൂട്ടി പൊതുവേ വളരെ പതുക്കെ സംസാരിക്കുന്ന നടനാണ് അദ്ദേഹം ഷൂട്ടിങ്ങ് സമയത്ത് തൻ്റെ ഷർട്ടിൻ്റെ പോക്കറ്റിൽ ഒരു ലേപൽ കണക്ട് ചെയ്ത് ഇടും. അപ്പോൾ വളരെ പതുക്കെ പറഞ്ഞാലും റെക്കോർഡാകും.
സുകൃതം സിനിമയുടെ ഷൂട്ടിങ്ങിനിടയ്ക്കും അദ്ദേഹം ഇങ്ങനെയാണ് ചെയ്തത്. ചിത്രത്തിൽ ഉത്രളികാവിൽ വെച്ച് നരേന്ദ്ര പ്രസാദും മമ്മൂട്ടിയും തമ്മിൽ സംസാരിക്കുന്ന ഒരു സീനുണ്ട്. സീനിൽ മമ്മൂട്ടി പറയുന്നതൊന്നും കേൾക്കുന്നില്ലെന്ന് പ്രസാദ് സംവിധായകനായ ഹരികുമാറിനോട് പറഞ്ഞു. അദ്ദേഹം മമ്മൂട്ടിയോട് ഡയലോഗ് ഉറക്കെ പറയാൻ പറഞ്ഞു.
Read more
രണ്ട് മൂന്ന് തവണ പറഞ്ഞിട്ടും മമ്മൂട്ടി പറയുന്നത് കേൾക്കാതെ വന്നതോടെ സംവിധായകൻ മമ്മൂട്ടിയോട് ദേഷ്യപ്പെട്ടു. അന്ന് അദ്ദേഹത്തിന്റെ വാക്കുകൾ മമ്മൂട്ടിയെ നന്നായി വിഷമിപ്പിച്ചിരുന്നു. പിന്നീട് കുറച്ച് നേരം മാറിയിരുന്നതിന് ശേഷമാണ് മമ്മൂട്ടി വീണ്ടും അഭിനയിച്ചതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ഇന്നും ആ സിനിമ കാണുമ്പോൾ തൻ്റെ മനസ്സിലേയ്ക്ക് ആ രംഗം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







