ഫെമിനിസത്തില്‍ ഒന്നും ഇടപെടാറില്ല; അതൊന്നും എന്റെയടുത്ത് ചോദിക്കരുത്: ശാന്തി കൃഷ്ണ

മീ ടൂ ആരോപണങ്ങളില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി നടി ശാന്തി കൃഷ്ണ. ബിഹൈന്‍ഡ്വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി മനസ്സുതുറന്നത്. സിനിമാ മേഖലയില്‍ ഡബ്ല്യു.സി.സി പോലുള്ള സംഘടനകളും ഉണ്ടായി വരുന്നുണ്ടല്ലോ, അതിനെക്കുറിച്ചുള്ള അഭിപ്രായമെന്താണ് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കി.

ഇങ്ങനെയുള്ള ചോദ്യങ്ങളൊന്നും എന്റെയടുത്ത് ചോദിക്കരുത്. ഐ ആം നോട്ട് അറ്റ് ഓള്‍ ഇന്‍ടു ഫെമിനിസം ഓര്‍ എനിതിങ് . ഒന്നിലും ഞാന്‍ ഇടപെടാറുമില്ല, ഒന്നിനെക്കുറിച്ചും സംസാരിക്കാറുമില്ല. ഐ ഡോണ്ട് സ്പീക്ക് എബൗട്ട് ഇറ്റ് എന്നാണ് അവര്‍ പറഞ്ഞത്.

ഓരോരുത്തര്‍ക്കും ഫെമിനിസത്തെക്കുറിച്ച് വ്യത്യസ്തമായ ചിന്തകളുണ്ടാകും. ഞാന്‍ ആ വഴിക്കേ പോകാറില്ല. ഞാന്‍ തുല്യമായ അവകാശങ്ങളിലാണ് വിശ്വസിക്കുന്നത്. ശരിയാണ്, തുല്യ അവകാശം വേണം. അങ്ങോട്ടുമിങ്ങോട്ടും ഒരു മര്യാദ, അങ്ങോട്ടുമിങ്ങോട്ടും ബഹുമാനം വേണം. സ്ത്രീ, പുരുഷന്‍, അങ്ങനെയിങ്ങനെ എന്നൊന്നുമില്ല. നമ്മളെല്ലാവരും മനുഷ്യരാണ്. അവര്‍ കൂട്ടിച്ചേര്‍ത്തു.