'അതില്‍ സ്വയംഭോഗം ചെയ്യുന്ന ഒരു രംഗമുണ്ടായിരുന്നു'; രാജീവ് രവി ചിത്രത്തില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് ഷെയിന്‍ നിഗം

2014 ല്‍ രാജീവ് രവിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഞാന്‍ സ്റ്റീവ് ലോപ്പസ്. ഫഹദ് ഫാസിലിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലും അഹാന കൃഷ്ണകുമാറുമാണ് ചിത്രത്തില്‍ പ്രധാന കാഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രത്തിലേക്ക് ആദ്യം നായകനായി പരിഗണിച്ചിരുന്നത് ഷെയിന്‍ നിഗത്തിനെ ആയിരുന്നു. അതില്‍ നിന്ന് പിന്മാറിയതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഷെയിന്‍.

“ഞാന്‍ സ്റ്റീവ് ലോപ്പസ് ചെയ്യാതിരിക്കാന്‍ ഒരു കാരണമുണ്ട്. എനിക്കന്ന് 17 വയസ്സ് മാത്രമേ പ്രായമുള്ളൂ. കോളേജില്‍ ഫസ്റ്റ് ഇയറാണ്. അങ്ങനെ ഷൂട്ടിങ് തുടങ്ങാന്‍ ഒരാഴ്ച മുമ്പ് രാജീവ് രവി സാര്‍ എന്നോട് പറഞ്ഞു. ഇതില്‍ ഒരു സ്വയംഭോഗം ചെയ്യുന്ന രംഗമുണ്ടെന്ന്. ഞാന്‍ ആകെ ഞെട്ടിപ്പോയി. ഇത് വീട്ടില്‍ പറയാന്‍ പേടി.”

Related image
“സൗബിനിക്കയാണ് ഒടുവില്‍ ഈ കാര്യം എന്റെ വീട്ടില്‍ അവതരിപ്പിക്കുന്നത്. വാപ്പിച്ചയ്ക്കും ഉമ്മച്ചിക്കും അത് കേട്ടപ്പോള്‍ താല്‍പര്യം തോന്നിയില്ല. കാരണം ഞാന്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയില്‍ ഇങ്ങനെ ഒരു രംഗമുണ്ടെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. അതുകൊണ്ടാണ് ഞാന്‍ അന്ന് സിനിമയില്‍ നിന്ന് പിന്‍മാറിയത്.” സൗത്ത് ലൈവുമായുള്ള അഭിമുഖത്തില്‍ സൗബിന്‍ പറഞ്ഞു.