പക്ഷേ കുറച്ച് പടം കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി എന്റെ കൈയില്‍ നിന്ന് പോകുമെന്ന്; തുറന്നുപറഞ്ഞ് ഷമ്മി തിലകന്‍

തന്റെ അഭിനയരീതിയെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ഷമ്മി തിലകന്‍. സിനിമയില്‍ തുടക്കകാലത്ത് ആദ്യത്തെ ഒന്നു രണ്ട് ചിത്രങ്ങളില്‍ തന്റെ ശൈലിയില്‍ അഭിനയിച്ചിട്ടുണ്ടെന്നും പിന്നീടുള്ള ചിത്രങ്ങളിലെല്ലാം സംവിധായകന്റെ ആവശ്യത്തിനനുസരിച്ചാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചതെന്നും അദ്ദേഹം മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ഷമ്മിയുടെ വാക്കുകള്‍
പല സംവിധായകരും പറഞ്ഞിട്ടുള്ളതാണ് സംവിധായകന് ഏതു തരത്തിലും മെരുക്കി എടുക്കാന്‍ കഴിയുന്ന താരമാണ് ഷമ്മി എന്ന്. ജോഷി സാര്‍ പറഞ്ഞിട്ടുണ്ട്, ”അവനെ നമുക്ക് എങ്ങനെ വേണമെങ്കിലും രൂപപ്പെടുത്തി എടുക്കാം, എനിക്ക് വേണ്ടത് അവന്‍ തരും അല്ലാതെ അവന്റെ തോന്ന്യവാസം അല്ല ചെയ്യുന്നത്”.

ആദ്യത്തെ ഒന്നുരണ്ട് പടത്തില്‍ എന്റെ ഒരു രീതിക്ക് ചെയ്തു. പക്ഷേ കുറച്ച് പടം കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി എന്റെ കയ്യില്‍ നിന്ന് പോകും. പിന്നീട് എല്ലാം ചെയ്തത് സംവിധായകന്റെ ആവശ്യത്തിനനുസരിച്ച് ചെയ്തതാണ്. കസ്തൂരി മാനിലെയോ നേരത്തിലെയോ പൊലീസ് കഥാപാത്രം എന്റെ രീതിയേ അല്ല.

Read more

എന്റെ കഥാപാത്രങ്ങള്‍ സംവിധായകന്റെ സൃഷ്ടിയാണ് എന്നുപറയാനാണ് ഞാനിത് പറഞ്ഞത്. ഞാന്‍ സംവിധായകന് ഉള്ളില്‍ ഇറങ്ങിച്ചെന്ന് അയാള്‍ എന്താണ് മനസില്‍ക്കാണുന്നത് എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്.