'ഇപ്പോളും നേരിട്ട് കാണുമ്പോള്‍ മുട്ടിടിക്കും.. എന്റെ യൂട്യൂബ് ചാനല്‍ ശ്രദ്ധിക്കുന്നു എന്നറഞ്ഞതില്‍ അഭിമാനം'; മമ്മൂട്ടിക്കൊപ്പം സീമ ജി. നായര്‍

മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും നേരിട്ട് കണ്ടാല്‍ മുട്ടിടിക്കുമെന്ന് നടി സീമ ജി. നായര്‍. താരസംഘടനയായ ‘അമ്മ’യുടെ മീറ്റിംഗിനിടയില്‍ വച്ച് മമ്മൂട്ടിയെ കണ്ടപ്പോഴുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് നടിയുടെ കുറിപ്പ്. തന്റെ യൂട്യൂബ് ചാനലിനെ കുറിച്ച് മമ്മൂട്ടി അന്വേഷിച്ചതായും നടി പറയുന്നുണ്ട്.

സീമ ജി. നായരുടെ കുറിപ്പ്:

മമ്മൂട്ടി മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂക്കയോടൊപ്പം.. മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക.. മലയാളത്തിന്റെ മെഗാസ്റ്റാര്‍.. എനിക്കും കുറച്ചു സിനിമകളില്‍ കൂടെ വര്‍ക്ക് ചെയ്യാന്‍ ഭാഗ്യം ഉണ്ടായി.. ആദ്യം ചെയ്ത ക്രോണിക് ബാച്ചിലറില്‍ ഞങ്ങള്‍ ഒരുമിച്ചുള്ള സീന്‍ ഉണ്ടായിരുന്നില്ല..

പിന്നെ കുട്ടനാടന്‍ വ്‌ലോഗ്, രാപ്പകല്‍, നേരറിയാന്‍ സിബിഐ, കറുത്ത പക്ഷികള്‍ അങ്ങനെ ചില സിനിമകള്‍.. ഇത്രയും വര്‍ക്കുകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോളും നേരിട്ട് കാണുമ്പോള്‍ മുട്ടിടിക്കും.. അത് വല്യേട്ടനോടുള്ള ബഹുമാനം കൊണ്ടുള്ള പേടി..

അമ്മ മീറ്റിംഗിനിടയില്‍ കണ്ട് സംസാരിച്ചപ്പോള്‍ യൂട്യൂബ് ചാനലിനെ കുറിച്ചും മറ്റും അന്വേഷിച്ചു, അദ്ദേഹം ഇതൊക്കെ ശ്രദ്ധിക്കുന്നു എന്നറിയുന്നത് വളരെയേറെ സന്തോഷം, അഭിമാനം…