പാര്‍ശ്വവരിക്കപ്പെട്ടവരുടെ ശബ്ദം തന്റെ സിനിമയിലൂടെ പറയാന്‍ ചങ്കൂറ്റം കാണിച്ചിട്ടുളള കലാകാരന്‍,അതാണ് പാ രഞ്ജിത്ത്; സര്‍പ്പാട്ട പരമ്പരൈയെക്കുറിച്ച് എം എ നിഷാദ്

ആര്യ നായകനാകുന്ന പാ രഞ്ജിത്ത് ചിത്രം “സര്‍പ്പാട്ട പരമ്പരൈ” മികച്ച പ്രതികരണമാണ് നേടുന്നത്. 1970-80 കാലഘട്ടത്തിലെ നോര്‍ത്ത് മദ്രാസിലെ സര്‍പ്പാട്ട പരമ്പരൈ എന്ന ബോക്സിംഗ് താരങ്ങളുടെ ചരിത്രവും ജീവിതവും രാഷ്ട്രീയവുമാണ് ചിത്രം പറയുക. മദ്രാസ്, കബാലി, കാലാ എന്നീ സിനിമകള്‍ക്ക് ശേഷം പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണിത്. ആര്യയുടെ മുപ്പതാമത് ചിത്രം കൂടിയാണ് സര്‍പ്പാട്ട. ഇപ്പോഴിതാ സിനിമയെയും സംവിധായകനെയും പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ എം എ നിഷാദ് .

എം എ നിഷാദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

“”സര്‍പ്പാട്ട പരമ്പരൈ””
തമിഴ് സിനിമ,എന്നും,പുതുമകളുടെ
കലവറയാണ്…പഴകി പറഞ്ഞ കഥയാണെങ്കിലും,കാല്പനികതയാണെങ്കിലും
തമിഴന്റ്‌റെ അവതരണം,അനുകരണീയമാണ്
സിനിമ എന്ന മാധ്യമത്തോട്,എക്കാലവും
തമിഴന്‍,പ്രതിജ്ഞാബദ്ധനാണ്…
അത് കൊണ്ട് തന്നെ അവരെ perfectionist
എന്ന് വിശേഷിപ്പിക്കാന്‍,രണ്ടാമതൊന്ന്
ആലോചിക്കേണ്ട കാര്യമില്ല…
പറഞ്ഞു വന്നത്,പാ. രഞ്ചിത്തിന്റ്‌റെ,പുതിയ
ചിത്രമായ “”സര്‍പ്പാട്ട പരമ്പരൈ”” പറ്റിയാണ് .
എന്നും സമൂഹത്തിലെ പാര്‍ശ്വവരിക്കപ്പെട്ട
ജനങ്ങളുടെ കൂടെനില്‍ക്കുകയും,അവരുടെ
ശബ്ദം തന്റ്‌റെ സിനിമയിലൂടെ ഒരു മടിയും
കൂടാതെ,പറയാന്‍ ചങ്കൂറ്റം കാണിച്ചിട്ടുളള
കലാകാരന്‍,അതാണ് പാ രഞ്ചിത്ത്…
എഴുപതുകളിലെ,മദ്രാസ് (ഇന്ന് ചെന്നൈ)
അതിമനോഹരമായി വരച്ച് കാട്ടിയിരിക്കുന്നു
രഞ്ചിത്ത്…നമ്മുടെ കേരളത്തില്‍,പ്രത്യേകിച്ച്
തിരുവിതാംകൂറില്‍,വീറും വാശിയുമുളള ഒരു
കായിക വിെേനാദമായിരുന്നു ഒരു കാലത്ത്
വളളം കളി…പലപ്പോഴും,പല കരക്കാരും,
കുടുംബക്കാരും തമ്മിലുളള വാശിയും ,
വൈരാഗ്യവുമൊക്കെ,വളളം കളി മത്സരത്തില്‍,പ്രതിഫലിക്കാറുമുണ്ടായിരുന്നു.
അതൊക്കെ,ആ സമയത്ത് മാത്രം..
അതായിരുന്നു കേരളത്തിന്റ്‌റെ രീതി..
എന്നാല്‍ തമിഴനെ സംബന്ധിച്ചിടത്തോളം
അങ്ങനെയല്ല…അവന്റ്‌റെ സിരകളില്‍
ഓാടുന്ന രക്തത്തിന് തന്നെ വാശിയുടേയും
പകയുടേയും നിറവുമുണ്ടായിരുന്നു..
ബ്രിട്ടീഷുകാര്‍ തമിഴനെ പഠിപ്പിച്ചതാണ്
ബോക്‌സിംഗ്…മദ്രാസില്‍,ബോക്‌സിംഗ്
ക്‌ളബ്ബുകള്‍ സ്ഥാപിച്ചതും അവരാണ്..
തമിഴ്‌നാട്ടിലെ ചെറുപ്പക്കാര്‍ ഈ കായിക
വിനോദത്തില്‍ ആകൃഷ്ടരായി..
മദ്രാസ്‌നഗരം ,ബോക്‌സിംഗ് റിങ്ങുകളാല്‍
സജീവമായി…
ബോക്‌സിംഗ് മത്സരത്തില്‍ വിജയിക്കുക
എന്നുളളത് ഓരോ തമിഴനും,അവന്റ്‌റെ
ആത്മാഭിമാനത്തിന്റ്‌റെ പ്രശ്‌നമായി മാറി.
സര്‍പ്പാട്ട പരമ്പരൈ എന്ന ചിത്രത്തിലൂടെ
പാ. രഞ്ചിത്ത് എന്ന സംവിധായകന്‍ പറഞ്ഞത്,ഒരു കാലഘട്ടത്തിന്റ്‌റെ,കഥ
മാത്രമല്ല…ആ കാലത്തെ,രാഷ്ട്രീയവും,
ജാതി വ്യവസ്ഥിതികളും കൂടിയാണ്…
അടിയന്തരാവസ്ഥ കാലത്തെ രാഷ്ട്രീയം
വളരെ,വ്യക്തതയോടെ,രഞ്ചിത്ത് പറഞ്ഞു.
അഴകൊഴമ്പന്‍ സമീപനം കാതലായ വിഷയങ്ങളില്‍ പോലും,പ്രകടിപ്പിക്കുന്ന
ചില സിനിമാ കലാകാരന്മാര്‍ക്കിടയില്‍
പാ.രഞ്ചിത്ത് എന്ന സംവിധായകന്‍
വ്യത്യസ്തനാകുകയാണ്..അയാളുടെ
സൃഷ്ടിയിലൂടെ…
എത്ര മനോഹരമായിട്ടാണ്,സര്‍പ്പാട്ടയില്‍
ഒരോ കലാകാരന്മാരും,അവരുടെ പ്രകടനം
കാഴ്ച്ച വെച്ചത്…തീയറ്റര്‍,അല്ലെങ്കില്‍
നാടകങ്ങളില്‍ നിന്ന് വരുന്നവര്‍ ഒരുപക്ഷെ
വലിയ താരങ്ങളായിരിക്കില്ല…അവര്‍ പക്ഷെ
മികച്ച നടന്മാരും,നടികളും ആയിരിക്കും…
തമിഴ് ജനത എന്നും,
കലാകാരന്മാരെ,ബഹുമാനിക്കുകയും,
സ്‌നേഹിക്കുകയും ചെയ്യുന്നവരാണ്…
അവര്‍ സ്‌നേഹിക്കുന്നത് ഹൃദയം കൊണ്ടാണ്
അത് കൊണ്ടാണ്,നല്ല കലാകാരന്മാര്‍ക്ക്
അവരവരുടെ കഴിവ് തെളിയിക്കാന്‍
തമിഴ് സിനിമയില്‍ ഇടം കിട്ടുന്നത്..
പാ. രഞ്ചിത്ത് ,സര്‍പ്പാട്ട പരമ്പരൈയില്‍
ആര്യ എന്ന താരത്തെ,നല്ലൊരു നടനാക്കി
മാറ്റി…ആര്യയെ നാം മറക്കും…നമ്മുടെ
മനസ്സില്‍ അയാള്‍ അവതരിപ്പിച്ച കബിലന്‍
എന്ന കഥാപാത്രം കുടിയേറും…അതാണ്
രഞ്ചിത്ത് മാജിക്ക്…
പശുപതി എന്ന നടന്റ്‌റെ,കഴിവുകള്‍ ഇനിയും
സിനിമാ ലോകം,തിരിച്ചറിഞ്ഞിട്ടില്ല,എന്നത്
ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും,സര്‍പ്പാട്ടയില്‍
കോച്ച് രംഗന്‍ എന്ന കഥാപാത്രം,പശുപതി
അല്ലാതെ പിന്നെയാര് എന്ന ചോദ്യം പോലും
അപ്രസക്തം…അതാണ് ആ വേഷ പകര്‍ച്ച..
ജോണ്‍ വിജയ്,അവതരിപ്പിച്ച ഡാഡി എന്ന
കഥാപാത്രം,നമ്മളെ അതിശയിപ്പിക്കും,
പാളി പോകാവുന്ന സന്ദര്‍ഭങ്ങളിലും,എത്ര
അനായാസമായി ആ നടന്‍ അത് കൈകാര്യം,ചെയ്തു…സൂക്ഷമാഭിനയം
എന്താണ് എന്ന് ജോണ്‍ വിജയ് പഠിപ്പിച്ചു..
നടിമാരില്‍,ആര്യയുടെ അമ്മ,ഭാക്ക്യം,എന്ന
കഥാപാത്രത്തെ അവതരിപ്പിച്ച അനുപമ
കുമാര്‍ എന്ന കലാകാരി അഭിനന്ദനം,
അര്‍ഹിക്കുന്നു…
ഇനി പറയാനുളളത്,നടന്മാരുടെ ഇടയിലെ
മലയാളി സാന്നിധ്യം തന്നെയാണ്…
ഡാന്‍സിംഗ് റോസ്,എന്ന കഥാപാത്രത്തെ
അവതരിപ്പിച്ച ഷബീര്‍ കല്ലറക്കല്‍,അരങ്ങു
തകര്‍ത്തു എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല…ഏതൊരു മലയാളിക്കും,ഷബീറിനെ കുറിച്ചോര്‍ത്ത്
അഭിമാനിക്കാം…
സര്‍പ്പാട്ട പരമ്പരൈ കണ്ട ശേഷം,ഞാന്‍
പശുപതിയെ വിളിച്ചഭിനന്ദിച്ചിരുന്നു…
അദ്ദേഹം പറഞ്ഞാണ്,ഷബീറിനെ കുറിച്ച്
കൂടുതല്‍ അറിഞ്ഞത്…തീയറ്ററില്‍ നിന്നും
ഒരു കലാകാരന്‍ കൂടി…
താരാധിപത്യത്തിന്റ്‌റെ നാളുകള്‍ അവസാനിക്കുന്ന,പുതിയ കാലത്ത്..
മാറുന്ന സിനിമയുടെ ഭാഗമാകാന്‍
കഴിവുളള കലാകാരന്മാര്‍ ഈ രംഗത്തേക്ക്
ഇനിയും കടന്നു വരും…
അവരെ കൈ നീട്ടി സ്വീകരിക്കാന്‍ ഒരു വലിയ
വിഭാഗം പ്രേക്ഷകര്‍ കാത്തിരിക്കുന്നു …
സിനിമയേ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍…അവരില്‍ ഒരാളായി
ഞാനും….
Sarpatta Paramparaii is a must watch movie.?