'അന്ന് ഞാന്‍ അവള്‍ക്ക് ഒരു സഹായവും ചെയ്തു നല്‍കിയില്ല'; മകളോട് മാപ്പ് പറഞ്ഞ് ശരത്കുമാര്‍

സൗത്ത് ഇന്ത്യന്‍ നടന്‍മാരില്‍ പ്രമുഖനാണ് ശരത് കുമാര്‍. ഭാര്യ രാധികയും മകള്‍ വരലക്ഷ്മിയും അഭിനയരംഗത്തുണ്ട്. പോടാ പോടീ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വരലക്ഷ്മി അഭിനയരംഗത്തെത്തുന്നത്. നായികയായും പ്രതിനായികയായും കൈനിറയെ ചിത്രങ്ങളാണ് വരലക്ഷ്മിയ്ക്കുള്ളത്. ഇപ്പോഴിതാ മകളോട് മാപ്പ് ചോദിച്ച് രംഗത്ത് വന്നിരിക്കുകയാണ് ശരത്കുമാര്‍.

വരലക്ഷ്മിയുടെ ആദ്യ സിനിമ പോടാ പോടി ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ റിലീസ് തടസ്സപ്പെട്ടപ്പോള്‍ താന്‍ യാതൊരു തരത്തിലുള്ള സഹായവും ചെയ്തു നല്‍കിയില്ലെന്ന് പറഞ്ഞാണ് ശരത്കുമാര്‍ മകളോട് മാപ്പ് പറഞ്ഞത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിനിടെയാണ് ശരത്കുമാര്‍ മനസ്സ് തുറന്നത്.

വരലക്ഷ്മി ആരുടെയും പിന്തുണയുമില്ലാതെ സിനിമയില്‍ തന്റേതായ ഇടം നേടി. അര്‍പ്പണബോധവും കഠിനാധ്വാനവുമാണ് അവളെ വിജയത്തിലേക്കെത്തിച്ചത് അതില്‍ പിതാവ് എന്ന നിലയില്‍ ഏറെ അഭിമാനിക്കുന്നതായും ശരത്കുമാര്‍ പറഞ്ഞു.