രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് എന്തെങ്കിലും പറയണമെങ്കില്‍ പണം നല്‍കണം; ഉത്തരത്തിന് അഞ്ച് ലക്ഷം രൂപ വേണമെന്ന് ശരത്കുമാര്‍

രജനീകാന്തിന്റെ രാഷ്ടീയ പ്രവേശനത്തെക്കുറിച്ച് എന്തെങ്കിലും പറയണമെങ്കില്‍ പണം വേണമെന്ന് നടനും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത് കുമാര്‍.

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം, ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എന്നിവ താന്‍ നല്‍കണമെങ്കില്‍ ആരാണോ ചോദിക്കുന്നത് അയാള്‍ അഞ്ച് ലക്ഷം രൂപ തന്റെ അക്കൗണ്ടില്‍ ഡെപ്പോസിറ്റ് ചെയ്യണമെന്നാണ് ശരത് കുമാര്‍ ആവശ്യപ്പെട്ടത്.

അതേസമയം, തന്റെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ താനില്ലെന്നും പാര്‍ട്ടി നേതാവ് മാത്രമായിരിക്കും താനെന്നാണ് രജനീകാന്ത് പ്രതികരിച്ചത്. നടന്‍ രാഘവേന്ദ്ര ലോറന്‍സും സംവിധായകന്‍ ഭാരതീരാജയും രജനീകാന്തിനെ പ്രശംസിച്ചിരുന്നു.