ചൊറിയാന്‍ താത്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ ഒന്നോര്‍ക്കുക; എന്റെ തടിയെപ്പറ്റി ആരും വ്യാകുലപ്പെടേണ്ട; ബോഡി ഷെയ്മിംഗിന് എതിരെ നടി സനൂഷ

തനിക്കെതിരെ നടക്കുന്ന ബോഡി ഷെയ്മിംഗിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മലയാളികളുടെ പ്രിയ നടി  സനൂഷ . തന്റെ തടിയെക്കുറിച്ച് ആരും വ്യാകുലപ്പെടേണ്ടെന്നാണ് സനൂഷ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

‘എന്റെ തടിയെക്കുറിച്ച് വ്യാകുലപ്പെടുന്നവരോട്, ശരീരഭാരം കുറഞ്ഞ് സൗന്ദര്യമുള്ളവരായി എല്ലാക്കാലവും നില്‍ക്കാന്‍ പറ്റില്ല.

Read more

മറ്റൊരാളെ ബോഡി ഷെയിം ചെയ്ത് ‘ചൊറിയാന്‍ താത്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്. എല്ലാം തികഞ്ഞവരല്ല ആരും എന്ന കാര്യം ഓര്‍ക്കുക,’ സനൂഷ ഫെയ്സ്ബുക്കിലെഴുതി.