'എനിക്ക് റിലേഷന്‍ഷിപ്പുണ്ട്, അതിലെ പ്രശ്‌നങ്ങള്‍ കാരണമാണ് വിഷാദത്തില്‍ പെട്ടത് എന്ന് പറയുന്നവരോട്..'; കാരണം വിശദമാക്കി സനുഷ

വിഷാദ രോഗാവസ്ഥയെ അതിജീവിച്ച് വീണ്ടും സിനിമയിലേക്ക് വരാന്‍ ഒരുങ്ങുകയാണ് നടി സനുഷ. താന്‍ വിഷാദ രോഗത്തിന് അടിമയായിരുന്ന എന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ചിരുന്നു. തനിക്ക് റിലേഷന്‍ഷിപ്പുണ്ട്, അതിലെ പ്രശ്‌നങ്ങള്‍ കാരണമാണ് വിഷാദത്തില്‍ പെട്ടത് എന്ന് പറയുന്നവര്‍ക്കുള്ള മറുപടി നല്‍കുകയാണ് സനുഷ ഇപ്പോള്‍.

തനിക്ക് റിലേഷന്‍ഷിപ്പുണ്ട്, അതിലെ പ്രശ്‌നങ്ങള്‍ കാരണമാണ് വിഷാദത്തില്‍ പെട്ടതെന്നുമൊക്കെ പറയുന്നവര്‍ ഓര്‍ക്കേണ്ടത് ഈ പറയുന്ന നിങ്ങളാരും തന്റെ കൂടെയല്ല ജീവിക്കുന്നത് എന്നതാണ്. അതിനാല്‍ ദയവായി അഭിപ്രായം പറയാതിരിക്കുക. ഊഹിച്ച് പറയേണ്ടതില്ല. അറിഞ്ഞിട്ട് പറയുന്നതാണ് മാന്യത.

തന്റെ വിഷാദത്തിന്റെ കാരണം ഇതൊന്നുമല്ല. അതൊരു സര്‍ക്കിളില്‍ നിന്ന് പുറത്തേക്ക് എത്തരുതെന്ന് തഞാന്‍ ആഗ്രഹിക്കുന്ന തന്റെ വ്യക്തി ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളാരു കാര്യമാണ് എന്ന് സനുഷ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിഷാദാവസ്ഥയില്‍ നിന്നും കുടുംബവും സുഹൃത്തുക്കളുമാണ് കൂടെ നിന്നതു കൊണ്ടാണ് തനിക്ക് കരകേറാന്‍ സാധിച്ചത് എന്നും സനുഷ വ്യക്തമാക്കി. ഇപ്പോഴും വിഷാദം മുഴുവനായും മാറിയിട്ടില്ലെന്നും തരണം ചെയ്തു കൊണ്ടിരിക്കുകയാണെന്നും സനുഷ പറഞ്ഞു.