അച്ഛനും അമ്മയും ആരെ പറയുന്നുവോ അവര്‍ക്ക് വോട്ട് ചെയ്യും; കന്നി വോട്ട് ചെയ്യാനൊരുങ്ങി സാനിയ ഇയ്യപ്പന്‍

കന്നിവോട്ട് ചെയ്യാനുള്ള ഒരുക്കത്തിലാണ് നടി സാനിയ ഇയ്യപ്പന്‍. ആദ്യമായി വോട്ട് ചെയ്യുന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. എറണാകുളം ചക്കരപന്തലില്‍ ആണ് തന്റെ വോട്ടെന്നും വോട്ട് ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും കഴിഞ്ഞുവെന്നും സാനിയ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

“”ആദ്യത്തെ വോട്ടാണെന്ന് അറിയാം. പതിനെട്ട് വയസ് പൂര്‍ത്തിയായി. ഇങ്ങോട്ട് വരുന്നതിന് മുമ്പ് ഇലക്ഷന്‍ ഐഡിയും മറ്റുമുള്ള കാര്യങ്ങളും റെഡിയാക്കി. ഇനി പോയിട്ട് വേണം ആര്‍ക്ക് വോട്ട് ചെയ്യണം എന്ത് ചെയ്യണം എന്നൊക്കെ ആലോചിക്കാന്‍”” എന്നാണ് സാനിയ പറയുന്നത്.

പ്രത്യേകിച്ച് രാഷ്ട്രീയ പാര്‍ട്ടികളൊന്നും ഇല്ലെന്നും അച്ഛനും അമ്മയും ആരെ പറയുന്നുവോ അവര്‍ക്ക് വോട്ട് ചെയ്യുമെന്നും സാനിയ വ്യക്തമാക്കി. എല്ലാവരും കൈയില്‍ മഷി പുരട്ടി ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലുമൊക്കെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് പോലെ അങ്ങനെ പോസ്റ്റണമെന്ന് ആഗ്രഹമുണ്ടെന്നും സാനിയ പറഞ്ഞു.

കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് സാനിയ. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുകയാണ്. സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രം ചിത്രം പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസ് ആണ് നിര്‍മ്മിക്കുന്നത്.