എരിഡ സിനിമ ഉദ്ദേശിച്ചത് പോലെയല്ല എടുത്തത്, പിന്‍വാങ്ങാന്‍ പറ്റുന്ന ഒരു പൊസിഷനില്‍ ആയിരുന്നില്ല ഞാന്‍: സംയുക്ത മേനോന്‍

സംയുക്ത മേനോന്റെ കരിയറിലെ ഒരു വ്യത്യസ്ത ചിത്രമായിരുന്നു ‘എരിഡ’. 2021ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. തന്റെ ജീവിതത്തില്‍ സംഭവിച്ച പിഴവുകളെ കുറിച്ചും എരിഡ എന്ന സിനിമയെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ് സംയുക്ത ഇപ്പോള്‍.

എരിഡ സിനിമ ഉദ്ദേശിച്ചത് പോലെയല്ല എടുത്തത്. പക്ഷെ ഒരു സിനിമയിലേക്ക് വന്ന് പിന്നീട് പിന്‍വാങ്ങാന്‍ പറ്റുന്ന ഒരു പൊസിഷനില്‍ ആയിരുന്നില്ല താന്‍ എന്നാണ് സംയുക്ത പറയുന്നത്. സംയുക്ത വളരെ ഗ്ലാമറസായി അഭിനയിച്ച സിനിമ ആയിരുന്നു എരിഡ.

ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നതിനായി എടുക്കുന്ന തയ്യാറെടുപ്പുകളെ കുറിച്ചും സംയുക്ത സംസാരിച്ചു. ടീമിലുള്ള കോണ്‍ഫിഡന്‍സ് ആണ് ഒരു കാര്യം. ഒരു സീന്‍ എടുക്കുന്ന രീതി വച്ച് മാറ്റമുണ്ടാവും. വളരെ സൗന്ദര്യാത്മകമായി സീന്‍ ചെയ്യാം. ശേഷം ആരോടൊപ്പമാണ് നമ്മള്‍ വര്‍ക്ക് ചെയ്യുന്നതെന്ന് അറിയണം.

സത്യസന്ധമായി പറഞ്ഞാല്‍ നമ്മള്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്കൊപ്പം കംഫര്‍ട്ടബിളായിരിക്കണം എന്നാണ് സംയുക്ത പറയുന്നത്. അതേസമയം, ‘വാത്തി’, ‘സര്‍’, ‘വിരുപക്ഷ’ എന്നീ സിനിമകളാണ് സംയുക്തയുടെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.