​'ഗ്ലാമറസ് വേഷങ്ങൾ ചെയ്യുന്നതിൽ എന്താണ് തെറ്റ്'; അവതാരകൻ്റെ ചോദ്യങ്ങൾക്ക് മറുപടി നൽകി സംയുക്ത മേനോൻ

അഭിനയത്തിൽ സജീവമല്ലെങ്കിലും ഇന്നും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് സംയുക്ത മേനോൻ. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ സംയുക്തയുടെ പഴയകാല അഭിമുഖമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ​ ഗ്ലാമർ റോളുകളെപ്പറ്റി അവതാരകൻ ചോദിക്കുമ്പോൾ വളരെ ബോൾഡ് ആയാണ് സംയുക്ത മറുപടി നൽകുന്നത്.

ഒരു നടി കഥാപാത്രത്തിനു വേണ്ടി ഗ്ലാമറസ്സാകുന്നതില്‍ തെറ്റുകാണുന്നില്ല. സത്യത്തില്‍ കഥാപാത്രത്തിനായി അത്തരമൊരു തീരുമാനം എടുക്കുന്ന നടി ചെയ്യുന്നത് ഒരു തരത്തില്‍ ത്യാഗമാണ്. സിനിമയ്ക്കു വേണ്ടി അങ്ങനെ ചെയ്യാന്‍ തയ്യാറാകുന്നത് അഭിനന്ദിക്കേണ്ട കാര്യമാണെന്നും സംയുക്ത പറയുന്നുണ്ട്.

ഇന്നത്തെ നായിക നടിമാരുടെ അടുത്ത് ചോദിച്ചിരുന്നെങ്കിൽ അവതാരകനിട്ട് പൊട്ടിച്ചിട്ട് പോയേനെ എന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകർ കമൻ്റ് ചെയ്യുന്നത്. മലയാളത്തിൽ കുറച്ച് സിനിമയൊക്കെ ചെയ്ത് പിന്നീട് നടിമാർ തമിഴിലേക്ക് പോകുന്നത് ഒരു ട്രെൻഡ് ആണെന്നും.

Read more

അങ്ങനെ പോകുമ്പോൾ ഇവിടെ ധാവണിയൊക്കെ ധരിച്ച് സ്ക്രീനിൽ എത്തിയവർ  പിന്നീട് തമിഴിലേക്ക് എത്തുമ്പോൾ ​ഗ്ലാമറസ് വേഷങ്ങളിലേക്ക് മാറും. ഭാവിയിൽ സംയുക്തയും അതുപോലെ തമിഴിലേക്ക് പോകുമോ ​ഗ്ലാമറസ് വേഷങ്ങൾ ചെയ്യുമോ എന്നാണ് അവതാരകൻ ചോദിച്ചത്. ഇതിനാണ് സംയുക്ത മാസ് മറുപടി നൽകിയത്.