ഭർത്താവിന്റെ നിരന്തര സ്വാധീനം കാരണം സ്വന്തം ഇഷ്ടങ്ങൾ പോലും മനസിലാക്കാൻ സാധിച്ചിരുന്നില്ല: സാമന്ത

തെന്നിന്ത്യൻ സിനിമ ലോകം ഏറ്റവും കൂടുതൽ ആഘോഷമാക്കിയ താരവിവാഹങ്ങളിൽ ഒന്നായിരുന്നു സാമന്ത- നാഗ ചൈതന്യ ദമ്പതികളുടെ പ്രണയവിവാഹം. 2017 ഒക്ടോബർ 6നായിരുന്നു ഇരുവരുടെയും വിവാഹം.

എന്നാൽ നാല് വർഷങ്ങൾക്ക് ശേഷം 2021-ൽ ഇരുവരും വേർപിരിയുകയുണ്ടായി. ഇപ്പോഴിതാ മുൻ ഭർത്താവ് നാഗചൈതന്യയെ കുറിച്ച് സാമന്ത പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.

പങ്കാളിയുടെ നിരന്തര സ്വാധീനം കാരണം തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസിലാക്കാൻ പോലും സാധിച്ചിരുന്നില്ല എന്നാണ് സാമന്ത പറയുന്നത്. ഏറ്റവും ബുദ്ധിമുട്ടിയ കാലഘത്തിൽ പോലും നിരവധി കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്ന് വേർപിരിഞ്ഞതിന് ശേഷമാണ് താൻ തിരിച്ചറിഞ്ഞത് എന്നും സാമന്ത പറയുന്നു.

“ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ട തെറ്റ് ആ കാലഘട്ടത്തിൽ എനിക്കുണ്ടായിരുന്ന പങ്കാളി നിരന്തരം സ്വാധീനിച്ചതിനാൽ, എന്റെ സ്വന്തം ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസ്സിലാക്കാൻ പരാജയപ്പെട്ടു. മറുവശത്ത്, ഏറ്റവും ദുഷ്‌കരമായ സമയങ്ങളിൽ പോലും വിലപ്പെട്ട ഒരു പാഠം പഠിക്കാനുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞപ്പോൾ എന്റെ വ്യക്തിപരമായ വളർച്ചയുടെ നിമിഷം സംഭവിച്ചു.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സാമന്ത പറഞ്ഞത്.